വീരാട് കോഹ്ലിക്ക് പരിക്കോ ? ആദ്യ മത്സരം നഷ്ടമായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍

ഫോമിലില്ലാത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായാണ് താരത്തിനു പരിക്കേറ്റത്. കോഹ്ലിയുടെ പരിക്ക് എത്രത്തോളം എന്ന് വിവരങ്ങള്‍ ലഭ്യമല്ലാ. സീനിയര്‍ താരത്തിന്‍റെ പരിക്ക് കണക്കിലെടുത്ത് ആദ്യ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയേക്കും.

ജൂലൈ 14ല്‍ ലോര്‍ഡ്സില്‍ ജൂലൈ 17 ന് മാഞ്ചസ്റ്ററിലുമാണ് അവസാന രണ്ട് മത്സരങ്ങള്‍. ” വീരാട് കോഹ്ലിക്ക് പരിക്കേറ്റു. ഫീല്‍ഡിങ്ങിനിടെയാണോ ബാറ്റിങ്ങിനിടെയാണോ എന്ന് വ്യക്തമല്ല. അദ്ദേഹത്തിനു മിക്കവാറും ആദ്യ ഏകദിനം നാളെ നഷ്ടമാകും ” ബിസിസിഐ ഉദ്യോഗ്സ്ഥന്‍ പിടിഐയോട് പറഞ്ഞു.

FWafZlVUAAAuvGS

നോട്ടിംഗ്ഹാമില്‍ നിന്നും വീരാട് കോഹ്ലി ഓവലിലേക്ക് യാത്ര ചെയ്യാത്തതും സംശയം വര്‍ദ്ധിക്കുകയാണ്. പരിക്കുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെക്കപ്പിനായാണ് ഇത് എന്നാണ് സൂചനകള്‍. തിങ്കളാഴ്ച്ച ശിഖാര്‍ ധവാന്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസീദ്ദ് കൃഷ്ണ എന്നിവര്‍ പരിശീലനം നടത്തിയിരുന്നു. വീരാട് കോഹ്ലിയുടെ പരിക്ക് കാരണമായിരിക്കും വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡ് വൈകാന്‍ കാരണം എന്നാണ് സൂചന.

മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 5:30 നാണ് ആരംഭിക്കുക. ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയട്ടുണ്ട്.

Previous articleക്രുണാലിന്‍റെ പുറകെ ഉമേഷ് യാദവ്. ഇനി ഇംഗ്ലണ്ട് ടീമില്‍ കളിക്കും
Next articleകേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹൃദയമായിരുന്ന ജോര്‍ജെ പെരേര ഡയസ് തിരിച്ചു വരില്ലാ ; ആരാധകര്‍ക്ക് നിരാശ