കോഹ്‌ലിക്ക് അടുത്ത ടെസ്റ്റിൽ വിലക്ക് ലഭിക്കുമോ : ഇന്ത്യൻ ടീം ആശങ്കയിൽ

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്  ടെസ്റ്റില്‍ വിലക്ക് വന്നേക്കുമെന്ന വാർത്തകൾ  ആശങ്കയോടെയാണ്  ഇന്ത്യൻ  ക്രിക്കറ്റ് ആരാധകർ കാണുന്നത് .രണ്ടാം  ടെസ്റ്റിനിടെ മൂന്നാം ദിനം കോഹ്ലി  അംപയറോട് ദേഷ്യത്തിൽ കയർത്ത്  സംസാരിച്ചിരുന്നു .ഇതാണ് ഇപ്പോൾ  കോലിക്ക് അടുത്ത ടെസ്റ്റിൽ ഭീഷണി സൃഷ്ഠിക്കുന്നത് .നായകൻ  കോഹ്‌ലിയുടെ അമ്പയറോടുള്ള  സംസാരം തെറ്റായ തരത്തിലുള്ളതാണ് എന്ന്  വ്യക്തമായാല്‍ അടുത്ത ടെസ്റ്റില്‍ താരത്തിന്  പുറത്തിരിക്കേണ്ടിവരും. മാച്ച് റഫറിയായ മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥാണ് ഇക്കാര്യത്തില്‍ അന്തിമ  തീരുമാനമെടുക്കുക .

മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ അക്ഷർ പട്ടേലിന്റെ പന്തിൽ   ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ട്  വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അംപയര്‍ നിതിന്‍ മേനോന്‍ ഔട്ട് വിളിച്ചിരുന്നില്ല. ഇതോടെ കോലി റിവ്യൂ നല്‍കി. എന്നാല്‍ അംപയറുടെ കാള്‍ തേര്‍ഡ് അംപയറും ശരിവച്ചതോടെ റൂട്ട് ക്രീസില്‍ തുടര്‍ന്നു.പക്ഷേ ടിവി റീപ്ലേകളിൽ നിന്ന് സംശയം തോന്നിയ കോഹ്ലി അമ്പയർ നിതിൻ മേനോനോട് മൂന്നാം അമ്പയറുടെ തീരുമാനശേഷവും ഇതേ കുറിച്ച് തർക്കത്തിൽ ഏർപ്പെട്ടു .ഇതാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത് .

കോലി ക്ഷുഭിതനായി  അംപയറോട്
കയര്‍ത്ത് സംസാരിക്കുന്നത് മത്സരത്തിന്റെ  വീഡിയോയില്‍ നിന്ന്  കാണാമായിരുന്നു. ഈ സംസാരം ഐസിസി നിയമങ്ങൾ ലംഘിച്ച  പരിധിക്കപ്പുറമുള്ളതാണെന്ന് മാച്ച് റഫറിക്ക് ബോധ്യപ്പെട്ടാല്‍ കോലിക്ക് വിലക്ക് അടക്കം  നടപടികൾ നേരിടേണ്ടി വരും . കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോലിക്ക് രണ്ട് ഡീമെറിറ്റ് പോയിന്റുണ്ട്. രണ്ട് ഡിമെറിറ്റ് പോയിന്റ് കൂടിയായാല്‍ ഒരു മത്സരത്തില്‍ കോലിക്ക് വിലക്കോടെ  മാറിനില്‍ക്കേണ്ടി വരും.  ഇതാണ്  ഇന്ത്യൻ ടീമിന്റെയും ആശങ്ക.

Read More  അവൻ ഇപ്പോൾ ഇരിക്കുന്നത് വോണും ദ്രാവിഡും ഇരുന്ന മഹത്തായ കസേരയിൽ : മലയാളി നായകനെ വാനോളം പുകഴ്ത്തി റൈഫി വിന്‍സന്റ് ഗോമസ്

ഇംഗ്ലണ്ട്  എതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ  മത്സരം മൊട്ടേറയിൽ  ഈ മാസം 24 ന് ആരംഭിക്കും .പിങ്ക് പന്തിൽ നടക്കുന്ന ഡേ :നൈറ്റ്‌ ടെസ്റ്റിൽ നായകൻ കോഹ്ലി ഇല്ലാതെ ഇറങ്ങുന്നതിനെ കുറിച്ച് ടീം മാനേജ്‌മന്റ് ചിന്തിക്കുവാൻ പോലും ആഗ്രഹിക്കുന്നില്ല . ചെപ്പോക്കിലെ ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ കോഹ്ലി അർദ്ധ സെഞ്ച്വറി നേടിയിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here