ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ : ചെപ്പോക്കിൽ കാണികൾക്ക് പ്രവേശനം

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന്  ചെന്നൈയിൽ തുടക്കമാവും.ആദ്യ ടെസ്റ്റ് മത്സരം നടന്ന ചെപ്പോക്കിൽ തന്നെയാണ് മത്സരം . 4 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പ്രതീക്ഷ നിലനിർത്താൻ ഇന്ത്യൻ  ടീമിന് വിജയം  അനിവാര്യമാണ്.

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് മുൻപിൽ സമ്പൂർണ്ണ കീഴടങ്ങൽ നടത്തിയ ഇന്ത്യൻ ടീം ശക്തമായ പോരാട്ടം കാഴ്ചവെക്കും എന്ന് തന്നെയാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത് .ഓസ്‌ട്രേലിയയിൽ ഐതിഹാസിക പരമ്പര  വിജയം നേടിയെത്തിയ ഇന്ത്യക്ക് ചെപ്പോക്കിലെ ആദ്യ ടെസ്റ്റ് കാത്തുവച്ചത് 227 റൺസിന്റെ വമ്പൻ തോൽവിയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും വിരാട് കോലിയെയും സംഘത്തെയും നിഷ്‌പ്രഭരാക്കിയാണ് ജോ റൂട്ടും സംഘവും തകർപ്പൻ ജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലും ടോസ് വളരെ നിർണായകമാണ് .

അതേസമയം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ കാണികൾ ഗാലറിയിലേക്ക് തിരികെ എത്തുന്ന രാജ്യാന്തര മത്സരം കൂടിയാവും രണ്ടാം ടെസ്റ്റ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പകുതി കാണികളേയാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക.ചെപ്പോക്കിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ കാണികളെ പ്രവേശിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ സജ്ജമാണ് .

എന്നാൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പാണ്‌ .ഷഹബാസ് നദീമിന് പകരം പരിക്കിൽ നിന്ന് മോചിതനായ അക്സർ പട്ടേൽ കളിക്കുമെന്നുറപ്പാണ്. വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവോ രാഹുൽ ചഹറോ ടീമിലെത്തും. മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. എന്നാൽ ഇംഗ്ലണ്ട് ടീം രണ്ടാം ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു .

ഇംഗ്ലണ്ട് 12 അംഗ ടീം: ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഓലി സ്റ്റോണ്‍

Previous articleനിങ്ങൾക്ക് മസാലയാണ് വേണ്ടതെങ്കിൽ വെറുതെ കുഴിച്ച്‌ നോക്കേണ്ട അത് കിട്ടില്ല : കൊഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് രഹാനെ
Next articleഇപ്പോൾ ഐപിൽ കളിക്കാനുള്ള സമയമല്ല : മനസ്സ് തുറന്ന് ജോ റൂട്ട്