ഇപ്പോൾ ഐപിൽ കളിക്കാനുള്ള സമയമല്ല : മനസ്സ് തുറന്ന് ജോ റൂട്ട്

ഐപിഎല്ലിൽ ലോകത്തെ മികച്ച ക്രിക്കറ്റ്  താരങ്ങൾ ഒക്കെ വിവിധ ഫ്രാഞ്ചൈസികളുടെ  ഭാഗമായി  കളിച്ചിട്ടുണ്ട്  എങ്കിലും ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോ റൂട്ട് ഇതുവരെ ഭാഗമായിട്ടില്ല. ഇത്തവണത്തെ  ഐപിൽ സീസൺ മുന്നോടിയായി നടക്കുവാൻ പോകുന്ന  ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ കൂട്ടത്തിലും റൂട്ട് ഉൾപ്പെടുന്നില്ല. എന്നാൽ താൻ ഐ പി എല്ലിൽ കളിക്കാൻ‌ എന്നും ആഗ്രഹിച്ചിട്ടുണ്ട് എന്നും ഒരിക്കൽ താൻ ലീഗിന്റെ ഭാഗമാകും എന്നും ജോ  റൂട്ട് വ്യക്തമാക്കി .

തനിക്ക് ഇപ്പോൾ ഐപിഎൽ മത്സരങ്ങൾ  കളിക്കുവാൻ പറ്റിയ സമയമല്ല എന്ന് പറഞ്ഞ ഇംഗ്ലീഷ് ടെസ്റ്റ്  ടീം നായകൻ ജോ റൂട്ട് .ഈ വർഷം അടക്കം ഇംഗ്ലണ്ട് ടീമിന്   അത്രക്ക് അധികം അന്താരാഷ്ട്ര മത്സരങ്ങൾ ആണ് ഉള്ളത്. ഇതിനിടയിൽ താൻ ഐപിഎല്ലിൽ കൂടി  വന്നാൽ അത് തന്റെ രാജ്യത്തിനായുള്ള പ്രകടനത്തെ ഏറെ  ബാധിക്കും എന്നും റൂട്ട് പറയുന്നു‌. എന്നാൽ സമീപ ഭാവിയിൽ തന്നെ താൻ  ഐപിഎല്ലിന്റെ  ഭാഗമാകും എന്നും ഇതിനെ കുറിച്ച്  എപ്പോഴും ചിന്തിക്കാറുണ്ട് എന്നും റൂട്ട് തുറന്ന് പറഞ്ഞു .

അതേസമയം ബാറ്റിങ്ങിൽ മിന്നും ഫോമിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ട് .ഇന്ത്യക്ക് എതിരായ ചെപ്പോക്ക് ടെസ്റ്റിൽ താരം ഇരട്ട ശതകം നേടിയിരുന്നു .നേരത്തെ ലങ്കക്ക് എതിരെ അവസാനിച്ച 2 ടെസ്റ്റിലും തുടർച്ചയായി സെഞ്ചുറികൾ അടിച്ച് താരം മിന്നും ബാറ്റിംഗ്  ഫോമാൽ ഇംഗ്ലണ്ട് ടീമിന് ടെസ്റ്റ് പരമ്പര നേടികൊടുത്തിരുന്നു .

എന്നാൽ ടെസ്റ്റ് പരമ്പരക്ക് ശേഷം ആരംഭിക്കുന്ന ഇന്ത്യക്ക് എതിരായ ടി:20 പരമ്പരയിലേക്ക് ജോ റൂട്ടിനെ ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിരുന്നില്ല .
കഴിഞ്ഞ കുറച്ച് നാളുകളായി താരം വൈറ്റ് ബോൾ ക്രിക്കറ്റിൽ അത്ര സജീവവുമല്ല .