അണ്ടര്‍ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം

ഐസിസി വനിത അണ്ടര്‍ 19 ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 69 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 14 ഓവറില്‍ വിജയം കണ്ടെത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഷെഫാലി വര്‍മ്മയെയും (15) ശ്വേതയേയും (5) തുടക്കത്തിലേ നഷ്ടമായി. ചെറിയ വിജയലക്ഷ്യമായതിനാല്‍ സമര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്ത സൗമ്യയും (24) തൃഷയും (24) ചേര്‍ന്ന് ഇന്ത്യയെ വജയത്തിലേക്ക് എത്തിച്ചു. സൗമ്യയെക്കൂടാതെ ഹൃഷിതയാണ് (0) പുറത്താകതെ നിന്ന മറ്റൊരു ബാറ്റര്‍.

353484

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുക്കെട്ടുകയായിരുന്നു. 17.1 ഓവറില്‍ 68 റണ്‍സില്‍ എല്ലാവരും പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി 19 റണ്‍ നേടിയ റയാനയാണ് ടോപ്പ് സ്കോറര്‍. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു. ടിറ്റസ് സധു, അര്‍ച്ചന, പര്‍വശി ചോപ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Previous articleപരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ. രണ്ടാം ടി20 ക്ക് ടോസ് വീണു
Next articleഇതൊന്നും ടി20 ക്ക് പറ്റാത്തത്. വിമര്‍ശനവുമായി ഹര്‍ദ്ദിക്ക് പാണ്ട്യ