ഓള്‍റൗണ്ട് പ്രകടനവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ. ആദ്യ ടി20യില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം.

hardik pandya vs england

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 148 റണ്‍സിനു എല്ലാവരും പുറത്തായി. 50 റണ്‍സിന്‍റെ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അര്‍ദ്ധസെഞ്ചുറിയും 4 വിക്കറ്റ് പ്രകടനവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യാണ് തിളങ്ങിയത്. രണ്ടാം മത്സരം ജൂലൈ 9 ന് നടക്കും.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചപ്പോള്‍ സ്കോര്‍ 6.1 ഓവറില്‍ 33 ന് 4 എന്ന നിലയിലായി. ജോസ് ബട്ട്ലര്‍ (0) മലാന്‍ (21) ലിവിങ്ങ്സ്റ്റണ്‍ (0) ജേസണ്‍ റോയി (4) എന്നിവരാണ് ആദ്യം പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍ ജോസ് ബട്ട്ലറെ പുറത്താക്കിയപ്പോള്‍ ബാക്കി 3 വിക്കറ്റും ഹാര്‍ദ്ദിക്ക് പാണ്ട്യാണ് നേടിയത്.

hardik pandya insta

അഞ്ചാം വിക്കറ്റില്‍ മൊയിന്‍ അലിയും (36) ഹാരി ബ്രൂക്കും (28) ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍  ബോര്‍ഡ് ഉയര്‍ത്തിയെങ്കിലും യുസ്വേന്ദ്ര ചഹല്‍ ഇരുവരേയും പുറത്താക്കി, ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു.

പിന്നീടെത്തിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ. സാം കറന്‍ (4) ടൈമല്‍ മില്‍സ് (7) ടോപ്ലേ (9) പാര്‍ക്കിന്‍സണ്‍ (0) എന്നിവരാണ് പുറത്തായത്. 26 റണ്‍സുമായി ക്രിസ് ജോര്‍ദ്ദാന്‍ പുറത്താകതെ നിന്നു. ഇന്ത്യക്കായി ഹാര്‍ദ്ദിക്ക് പാണ്ട്യ 4 ഉം ചഹാല്‍, അര്‍ഷദീപ് സിങ്ങ് എന്നിവര്‍ രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വീതവും വിക്കറ്റ് പങ്കിട്ടു.

arshadeep

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ മധ്യനിര നിറഞ്ഞാടിയ മത്സരത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. അന്താരാഷ്ട്ര കരിയറിലെ ആദ്യ ടി20 ഫിഫ്റ്റി നേടിയ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യക്ക് വേണ്ടി ടോപ്പ് സ്കോററായത്.

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.

ഓപ്പണിംഗിനിറങ്ങിയ ഇഷാന്‍ കിഷന്‍ (10 പന്തില്‍ 8) നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് ശര്‍മ്മ അതിവേഗം റണ്‍സ് കണ്ടെത്തി. കോവിഡ് വിമുക്തനായി ടീമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 14 പന്തില്‍ 5 ബൗണ്ടറികളുമായി 24 റണ്‍സ് നേടി. ഓപ്പണര്‍മാരെ മൊയിന്‍ അലിയാണ് പുറത്താക്കിയത്.

rohit sharma vs england

ഫോം തുടര്‍ന്ന ദീപക്ക് ഹൂഡയും സൂര്യകുമാര്‍ യാദവും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഒഴുകി. ഇരുവരും ചേര്‍ന്ന് 23 പന്തില്‍ 43 റണ്‍സ് കുട്ടിചേര്‍ത്തു. 17 പന്തില്‍ 3 ഫോറും 2 സിക്സും നേടി 33 റണ്‍സ് അടിച്ചു. 360 ഗെയിം പുറത്തെടുത്ത സൂര്യകുമാര്‍ യാദവ് വെറും 19 പന്തില്‍ 39 റണ്‍സാണ് നേടിയത്.

342270

ഒരുവശത്ത് ക്രീസില്‍ തുടര്‍ന്ന ഹാര്‍ദ്ദിക്ക് പാണ്ട്യ തന്‍റെ കരിയറിലെ ആദ്യ ഫിഫ്റ്റി നേടി. 33 പന്തില്‍ 6 ഫോറും 1 സിക്സും സഹിതമാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നേടിയ 51 റണ്‍സ്. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ വിക്കറ്റിനു ശേഷം കളി തിരിച്ചുപിടിച്ച ഇംഗ്ലണ്ട് സ്കോര്‍ 200 നു മേലെ വിട്ടില്ലാ.

342271

ആക്ഷര്‍ പട്ടേല്‍ (17) ഹര്‍ഷല്‍ പട്ടേല്‍ (3) ദിനേശ് കാര്‍ത്തിക് (11) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ആദ്യ 14 ഓവറില്‍ ഇന്ത്യ 150 റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ പിന്നീടുള്ള 6 ഓവറില്‍ ഇന്ത്യക്ക് നേടാനായത് 48 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാനും മൊയിന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോപ്ലെ, ടൈമല്‍ മില്‍സ്, പാര്‍ക്കിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Scroll to Top