രോഹിത് ശര്‍മ്മ പുറത്തേക്ക്. ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കും

Picsart 22 06 29 19 25 44 410 scaled

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉണ്ടാവില്ലാ. കോവിഡ് പോസിറ്റിവായ താരം എഡ്ജ്ബാസ്റ്റണിലെ നിര്‍ണായക ടെസ്റ്റിനുണ്ടാവില്ലാ. നിലവില്‍ പരമ്പരയില്‍ 2 – 1 ന് ഇന്ത്യ മുന്നിലാണ്. മത്സരം സമനിലയാണെങ്കില്‍ പോലും ഇന്ത്യക്ക് പരമ്പര വിജയം നേടാം.

രോഹിത് ശര്‍മ്മക്ക് പകരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷത്തിനിടെ ആദ്യമായാകും ഒരു ഇന്ത്യന്‍ പേസര്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുക. 1987 ലാണ് കപില്‍ദേവ് അവസാനമായി ഇന്ത്യന്‍ ക്യാപ്റ്റന്‍സി സ്ഥാനം അലങ്കരിച്ചത്.

20220629 192508

” അദ്ദേഹത്തിന്‍റെ RT-PCR ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് ജൂലൈ 1 ന് ആരംഭിക്കുന്ന ടെസ്റ്റില്‍ നിന്നും പുറത്തായി. അദ്ദേഹം ഇപ്പോഴും ഐസൊലേഷനിലാണ്. കെല്‍ രാഹുലിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും ” ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞു.

20220629 192506

ഇന്ത്യന്‍ ടീമിനെ നയിക്കുന്ന 36ാമത്തെ ക്രിക്കറ്ററാണ് ജസ്പ്രീത് ബുംറ. 29 ടെസ്റ്റില്‍ നിന്നായി 123 വിക്കറ്റാണ് താരം നേടിയട്ടുള്ളത്. ബുംറയെ ഭാവി ക്യാപ്റ്റനായി വളര്‍ത്തുമെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ പറഞ്ഞിരുന്നു.

Read Also -  പൊരുതി വീണ് ഗുജറാത്ത്‌. ഡല്‍ഹിക്ക് 4 റണ്‍സ് വിജയം.

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ചേത്വേശര്‍ പൂജാര ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ഉണ്ടെങ്കിലും പ്ലേയിങ്ങ് ഇലവനില്‍ എത്താന്‍ സാധ്യതയില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. പൂജാര, ഗില്‍ എന്നിവര്‍ക്കൊപ്പം വീരാട് കോഹ്ലി, ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത്, ഹനുമ വിഹാരി എന്നിവരായിരിക്കും സ്പെഷ്യലിസ്റ്റ് ബാറ്റര്‍.

Scroll to Top