ജയ് ജയ് ജയ്‌സ്വാൾ🔥🔥 തകർപ്പൻ ഇരട്ടസെഞ്ച്വറി. ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്നിങ്സ്.

jaiswal century against england

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ജയസ്വാൾ. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയാണ് ജയസ്വാൾ മൽസരത്തിൽ നേടിയത്. ഇന്ത്യയ്ക്കായി ഇരട്ട സെഞ്ചുറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇതിനോടൊപ്പം ജയസ്വാൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

277 പന്തുകളിലാണ് ജയസ്വാൾ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്. മത്സരത്തിൽ ഇന്ത്യയുടെ മറ്റു ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ അനായാസം വെടിക്കെട്ട് തീർത്താണ് ജയസ്‌വാൾ തന്റെ ഇരട്ട സെഞ്ച്വറിയിൽ എത്തിയത്. ജയസ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിൽ മത്സരത്തിൽ മികച്ച നിലയിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണറായാണ് ജയസ്വാൾ എത്തിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ കരുതലോടെയാണ് തുടക്കത്തിൽ ഈ യുവതാരം കളിച്ചത്. മറുവശത്ത് തുടർച്ചയായി വിക്കറ്റുകളിൽ വീണപ്പോഴും ഒരുവശത്ത് ജയസ്വാൾ ഉറച്ചുനിന്നു.

ഇത് ഇംഗ്ലണ്ടിന് വലിയ ഭീഷണി തന്നെ സൃഷ്ടിച്ചിരുന്നു. ഇങ്ങനെ പതിയെ ജയസ്വാൾ സ്കോർ ഉയർത്തുകയായിരുന്നു. മറുവശത്ത് രോഹിത് ശർമയും ഗില്ലും കൂടാരം കയറിയതോടെ ജയസ്വാൾ തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തി. ഇംഗ്ലണ്ട് സ്പിന്നർമാരുടെ മോശം ബോളുകളെയൊക്കെയും ജയസ്വാൾ അടിച്ചു തകർക്കുകയുണ്ടായി.

Read Also -  പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.

മത്സരത്തിൽ 151 പന്തുകളിൽ നിന്നായിരുന്നു ജയസ്വാൾ സെഞ്ച്വറി പൂർത്തീകരിച്ചത്. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് ജയസ്വാൾ നേടിയത്. എന്നാൽ അവിടെയും തന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ജയസ്വാൾ തയാറായില്ല. ഇംഗ്ലണ്ട് ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടുതന്നെ ജയസ്വാൾ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു.

മത്സരത്തിൽ 18 ബൗണ്ടറികളും 7 സിക്സറുകളും അടക്കമാണ് ജയസ്വാൾ ഇരട്ട സെഞ്ച്വറി പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മറ്റു ബാറ്റർമാരാരും തന്നെ മൽസരത്തിൽ അർദ്ധസെഞ്ച്വറി പോലും കണ്ടെത്തിയില്ല എന്നതും ജെയ്‌സ്വാളിന്റെ ഇന്നിങ്സിനെ വളരെ സ്പെഷ്യലാക്കുന്നു.

ജയസ്വാളിന്റെ സെഞ്ച്വറിയോടെ ഒരു മികച്ച സ്കോറിലെത്താൻ നിലവിൽ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. വാലറ്റ ബാറ്റർമാരെ പോലും കൂട്ടുപിടിച്ച് ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുക്കാൻ ഈ യുവതാരത്തിന് സാധിച്ചു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസകരമായ പ്രകടനമാണ് ജയസ്വാളിൽ നിന്നുണ്ടായിട്ടുള്ളത്.

ആദ്യ ഇന്നിംഗ്സിൽ 450ന് മുകളിൽ സ്കോർ കണ്ടെത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനാണ് നിലവിൽ ഇന്ത്യയുടെ ശ്രമം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പരാജയമറിഞ്ഞതിനാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് ഈ ടെസ്റ്റിലെ വിജയം.

Scroll to Top