രണ്ടാം മത്സരത്തിലെ താരം. പിന്നാലെ ജസ്പ്രീത് ബുംറ സ്ക്വാഡില്‍ നിന്നും പുറത്തേക്ക്

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ജസ്പ്രീത് ബുംറ വഹിച്ചത്. മത്സരത്തില്‍ 9 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്. കൂടാതെ ഈ സീരിസില്‍ 15 വിക്കറ്റുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിരിക്കുന്നതും ജസ്പ്രീത് ബുംറയാണ്.

വിശ്രമം നല്‍കുന്നതിന്‍റെ ഭാഗമായാണ് സെലക്ടര്‍മാര്‍ ഈ തീരുമാനം കൈകൊള്ളുക. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഐപിഎല്ലും ടി20 ലോകകപ്പും മുന്നിലുണ്ട്. അതിനാല്‍ പരിക്കേല്‍ക്കാതെ ബുംറയെ ലഭിക്കേണ്ടത് അനിവാര്യമാണ്. ഫെബ്രുവരി 15 നാണ് മൂന്നാം മത്സരം ആരംഭിക്കുന്നത്.

മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശാഖപട്ടണത്ത് എത്തിയട്ടുണ്ട്. രണ്ടാം മത്സരത്തില്‍ വിശ്രമം നൽകപ്പെട്ട മുഹമ്മദ് സിറാജ് തിരിച്ച് എത്തിയേക്കും.മുകേഷ് കുമാറാണ് ടീമിലെ മറ്റൊരു പേസര്‍.

Previous articleആവശ്യമുണ്ടെങ്കില്‍ കളിച്ചാല്‍ മതി. ആരെയും നിര്‍ബന്ധിക്കുന്നില്ലാ. തുറന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്
Next articleഭരത് പഠിച്ചു വളരുകയാണ്. ഇനിയും നമ്മൾ അവസരങ്ങൾ നൽകണം. പിന്തുണച്ച് രാഹുൽ ദ്രാവിഡ്.