ഇന്ത്യൻ ടി:20 സ്‌ക്വാഡിൽ വീണ്ടും അഴിച്ചുപണി .ഇംഗ്ലണ്ട് എതിരായ 5 ടി:20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കായി വമ്പൻ തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ .
ഇന്ത്യൻ താരങ്ങൾ ഏവരും കഠിന പരിശീലനത്തിലാണ് .മാർച്ച് ഒന്നിന് തന്നെ ടീമിനൊപ്പം ചേർന്ന താരങ്ങൾ ഏവരും ക്വാറന്റൈൻ പൂർത്തിയാക്കി കഴിഞ്ഞു .മാർച്ച് 12ന് മൊട്ടേറയിലാണ് ആദ്യ ടി:20
എന്നാൽ പരമ്പരക്ക് മുന്നോടിയായി നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ ഓഫ് സ്പിന്നർ വരുൺ ചക്രവർത്തിയും ആൾറൗണ്ടർ രാഹുൽ തെവാട്ടിയായും വിജയിച്ചില്ല എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന സൂചനകൾ .പരമ്പരയിൽ
ഇരുവർക്കും പകരം ലെഗ് സ്പിൻ രാഹുൽ ചഹാറിനോട് സ്‌ക്വാഡിനൊപ്പം തുടരുവാൻ ബിസിസിഐ ആവശ്യപെട്ടിട്ടുണ്ട് . നേരത്തെ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര സ്‌ക്വാഡിലെ രാഹുൽ ചഹാർ തുടർന്നിരുന്നു .ബയോ ബബ്ബിളിൽ തുടരുന്ന രാഹുൽ ചഹാർ ഇരുവരും ഫിറ്റ്നസ് ടെസ്റ്റ് തോറ്റ സാഹചര്യത്തിൽ ടി:20 ടീമിനൊപ്പം ചേരട്ടെ എന്ന് ടീം മാനേജ്‌മന്റ് തീരുമാനിക്കുകയായിരുന്നു .
2019 ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രാഹുൽ ചഹാർ നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ കളിച്ചു. അതിനുശേഷം അദ്ദേഹം ഒരു മത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന അദ്ദേഹം മിന്നും ബൗളിംഗ് പ്രകടനമാണ് കാഴ്ചവെക്കുന്നത് .
അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടി 20 ടീമിൽ നേരത്തെ തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട 29 കാരനായ ചക്രവർത്തിക്ക് ഇതിപ്പോൾ രണ്ടാം തവണയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം നഷ്ടമാകുന്നത് . ഓസീസ് എതിരായ പരമ്പരയിൽ കളിക്കുവാൻ ഇടം നേടിയെങ്കിലും തോളിന് പരിക്കേറ്റതിനെ തുടർന്ന് പിന്മാറി. ഐപിഎൽ 2020 ലെ മിന്നും ബൗളിംഗ് പ്രകടനമാണ് മിസ്‌ട്രി സ്പിന്നർ എന്ന വിശേഷണമുള്ള വരുൺ ചക്രവർത്തിയെ ഇന്ത്യൻ ടീമിലെത്തിച്ചത് .
India T20 squad: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik, Rishabh Pant (wk), Ishan Kishan (wk), Yuzvendra Chahal, Axar Patel, Washington Sundar, Rahul Chahar, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep Saini, Shardul Thakur.