അവനെ വരുന്ന ടി :20 പരമ്പരയിൽ കളിപ്പിക്കണം – അഭിപ്രായം തുറന്ന് പറഞ്ഞ് ലക്ഷ്മൺ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്  മധ്യനിര താരം സൂര്യകുമാർ യാദവിന്‌ അവസരം ലഭിച്ചത് .നീണ്ട നാളുകളായി മികച്ച സ്ഥിരതയാർന്ന  ബാറ്റിംഗ് പ്രകടനം  കാഴ്ചവെക്കുന്ന താരത്തെ ഒടുവിൽ സെലക്ടർമാർ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തി .ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയും ആഭ്യന്തര ക്രിക്കറ്റിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് സെലക്റ്റര്‍മാരുടെ കണ്ണുത്തുറപ്പിച്ചത്.
താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ .

എന്നാൽ വരുന്ന ടി:20 പരമ്പരയിൽ താരത്തിന് പ്ലെയിങ് ഇലവനിൽ എപ്പോൾ അവസരം കിട്ടുമെന്ന ആശങ്കയും ക്രിക്കറ്റ് ആരാധകർക്കുണ്ട്  .ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. താരത്തെ  അന്തിമ പ്ലെയിങ്  ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. അദ്ദേഹം പറയുന്നതിങ്ങനെ ” ഐപിഎല്ലിൽ എപ്പോഴും സ്ഥിരതയോടെ കളിക്കുന്ന ചുരുക്കം കളിക്കാരിൽ ഒരാളാണ് സൂര്യകുമാർ യാദവ് .ഇന്ത്യയിലെ മിക്ക യുവ  താരങ്ങൾക്കും  സൂര്യകുമാറിനെ റോള്‍ മോഡല്‍ ആക്കാം. ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി കളിക്കുന്നവരെല്ലാം ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിക്കും. അത്തരത്തിൽ  ടീമിൽ ഇടം നേടുവാൻ ഏറെ കഷ്ടപ്പെട്ട താരമാണ് സൂര്യകുമാർ .പക്ഷേ, ഇന്ത്യന്‍ ടീമില്‍ എത്തുക ഒട്ടും എളുപ്പമല്ല. ഇതുകൊണ്ടുതന്നെ മിക്കവരുടേയും ക്ഷമനശിക്കും. എന്നാല്‍ സൂര്യകുമാര്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി. ഏറെക്കാലം കാത്തിരുന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇത് ഏതൊരു യുവതാരത്തിനും മാതൃകയാണ് .ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ  അദ്ദേഹം തിളങ്ങും ” ലക്ഷ്മൺ തന്റെ പ്രതീക്ഷ പ്രകടിപ്പിച്ചു .

ഇത്തവണ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടി20 എന്നീ ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനമണ് മുംബൈക്ക് വേണ്ടി താരം പുറത്തെടുത്തത്. യുഎഇയില്‍ അവസാനിച്ച  2020 സീസൺ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ റണ്‍വേട്ടക്കാരില്‍ ഒരാളാണ് സൂര്യകുമാര്‍.  താരം 16 മത്സരത്തിൽ 480 റൺസ് അടിച്ചെടുത്തിരുന്നു .നേരത്തെ 2019 സീസണിലും താരം  400 അധികം റൺസ് നേടിയിരുന്നു .

Read More  ഹോം ഗ്രൗണ്ടിലെ പ്രകടനം കൊണ്ട് മാത്രം മുന്നേറിയ ടീമുകൾക്ക് ഇത്തവണ ഐപിഎല്ലിൽ രക്ഷയില്ല : വമ്പൻ പ്രവചനവുമായി ഡിവില്ലേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here