ജയസ്വാളിന്റെ ബാസ്ബോൾ വെടിക്കെട്ട്. ആദ്യ ദിനം ഇംഗ്ലണ്ടിന് മേൽ ഇന്ത്യയുടെ താണ്ഡവം..

GErjSaeaQAAh81Q scaled

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ശക്തമായ പ്രകടനവുമായി ഇന്ത്യ. മത്സരത്തിന്റെ ആദ്യ ദിവസം ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്

ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മികച്ച ബോളീംങ് പ്രകടനമാണ് പുറത്തെടുത്തത്. ശേഷം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ജയസ്വാൾ ഒരു ഏകദിന ഫോർമാറ്റ് രീതിയിലാണ് കളിച്ചത്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറിനോട് കേവലം 127 റൺസ് മാത്രം പിന്നിലാണ് ഇന്ത്യ ഇപ്പോൾ.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ഓപ്പണർമാർ നൽകിയത്. എന്നാൽ അശ്വിനും ജഡേജയും ബോളിംഗ് ക്രീസിലെത്തിയതോടെ കളി മാറിമറിയുകയായിരുന്നു. പിച്ചിൽ നിന്ന് തങ്ങൾക്ക് ലഭിച്ച ആനുകൂല്യം ഏറ്റവും മികച്ച രീതിയിൽ ഇരുവരും മുതലാക്കി.

Batter Dismissal R B 4s 6s SR
Zak Crawley c Siraj b Ashwin 20 40 3 0 50.00
Duckett lbw b Ashwin 35 39 7 0 89.74
Ollie Pope c Rohit b Ravindra Jadeja 1 10 0 0 10.00
Root c Bumrah b Ravindra Jadeja 29 60 1 0 48.33
Bairstow b Axar 37 58 5 0 63.79
Stokes (c) b Bumrah 70 88 6 3 79.55
Foakes (wk) c Srikar Bharat b Axar 42 40 1 0 16.67
Rehan Ahmed c Srikar Bharat b Bumrah 13 18 2 0 72.22
Tom Hartley b Ravindra Jadeja 23 24 4 1 95.83
Mark Wood b Ashwin 11 24 2 0 45.83
Jack Leach not out 0 3 0 0 0.00
Extras 3 (b 0, lb 1, w 0, nb 2, p 0)
Total 246/10 (64.3 Ov)

ഇതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര കടപുഴകി വീണു. ഇംഗ്ലണ്ട് നിരയിൽ നായകൻ സ്റ്റോക്സാണ് പിടിച്ചുനിന്നത്. വാലറ്റ ബാറ്റർമാർക്ക് ഒപ്പം ഇംഗ്ലണ്ടിന്റെ സ്കോർ ഉയർത്താൻ സ്റ്റോക്സിന് സാധിച്ചു. മത്സരത്തിൽ 88 പന്തുകൾ നേരിട്ട സ്റ്റോക്സ് 70 റൺസാണ് നേടിയത്. 6 ബൗണ്ടറികളും 3 സിക്സറുകളും സ്റ്റോക്സിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.
Bowler O M R W NB WD ECON
Bumrah 8.3 1 28 2 0 0 3.30
Siraj 4 0 28 0 1 0 7.00
Ravindra Jadeja 18 4 88 3 1 0 4.90
Ashwin 21 1 68 3 0 0 3.20
Axar 13 1 33 2 0 0 2.50

ഇങ്ങനെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ 3 വിക്കറ്റുകൾ വീതം ആദ്യ ഇന്നിങ്സിൽ വീഴ്ത്തുകയുണ്ടായി. ബൂമ്രയും അക്ഷർ പട്ടേലും 2 വിക്കറ്റുകൾ വീഴ്ത്തി മികവു പുലർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് ജയ്സ്വാൾ നൽകിയത്.

ആദ്യ വിക്കറ്റിൽ രോഹിത് ശർമയോടൊപ്പം ചേർന്ന് ഇംഗ്ലണ്ട് ബോളർമാരെ പഞ്ഞിക്കിടാൻ ജയ്‌സ്വാളിന് സാധിച്ചു. കേവലം 39 പന്തുകളിൽ നിന്നായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ മനോഭാവം ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സിൽ ആവർത്തിക്കുകയായിരുന്നു.

മത്സരത്തിൽ 27 പന്തുകളിൽ 24 റൺസ് ആണ് നായകൻ രോഹിത് ശർമ നേടിയത്. രോഹിത് പുറത്തായ ശേഷവും ഇംഗ്ലണ്ട് ബോളർമാർക്ക് മേൽ വെടിക്കെട്ട് തീർക്കാൻ ജയസ്വാളിന് സാധിച്ചു. ഇങ്ങനെ ഇന്ത്യ ആദ്യദിവസം 119ന് 1 എന്ന സ്കോറിൽ എത്തുകയായിരുന്നു. 70 പന്തുകളിൽ 9 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 75 റൺസ് നേടിയ ജയസ്വാൾ ഇന്ത്യയ്ക്കായി ക്രീസിൽ തുടരുന്നു. 14 റൺസ് നേടിയ ശുഭ്മാൻ ഗില്ലും ജയസ്വാളിന് കൂട്ടായുണ്ട്. ഇംഗ്ലണ്ടിന്റെ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി ആവശ്യം 127 റൺസാണ്.

Batsman Dismissal Runs Balls Strike Rate
Yashasvi Jaiswal Batting 76 70 108.57
Rohit Sharma (c) c Stokes b Jack Leach 24 27 88.89
Shubman Gill Batting 14 43 32.56
Extras 5 (b 0, lb 1, w 2, nb 2, p 0)
Total 119/1 (23 Overs)
Scroll to Top