ഇംഗ്ലണ്ട് – ഇന്ത്യ ആദ്യ ടി20 മത്സരം ഇന്ന്. മത്സരം എങ്ങനെ, എപ്പോള്‍ കാണാം ?

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ദൗത്യം ലിമിറ്റഡ് ഓവര്‍ പരമ്പരയാണ്. മൂന്നു മത്സരങ്ങളടങ്ങിയ ടി20 – ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്. സതാംപ്ടണില്‍ ടി20 മത്സരത്തോടെയാണ് പരമ്പര അവസാനിക്കുന്നത്. ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായി പ്ലേയിങ്ങ് ഇലവന്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

കോവിഡ് ബാധിതനാ രോഹിത് ശര്‍മ്മ വിമുക്തി നേടി തിരിച്ചെത്തിയത് ഇന്ത്യന്‍ ക്യാംപിന് ആശ്വാസമാണ്. അയര്‍ലണ്ടിനെതിരെ കളിച്ച സ്ക്വാഡില്‍ നിന്നും രോഹിത് ശര്‍മ്മ എത്തി എന്നത് മാത്രമാണ് ഏക മാറ്റമുള്ളു. വീരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ രണ്ടാം ടി20 മുതലാണ് ഉണ്ടാകുക.

292255390 5271685736250169 3026024963939983654 n

ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയതിനാല്‍ ആരാകും സഹ ഓപ്പണര്‍ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. റുതുരാജ് ഗെയ്ക്വാദ്, സഞ്ചു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഓപ്പണര്‍മാരായി ടീമിലുള്ളത്. കിട്ടിയ അവസരങ്ങള്‍ നന്നായി വിനിയോഗിച്ച ഇഷാന്‍ കിഷനു തന്നെയായിരിക്കും അവസരം. ഇടംകൈയ്യന്‍ എന്നതും യുവതാരത്തിനു മുന്‍ഗണന ലഭിക്കാന്‍ കാരണമാകും.

surya and deepak hooda

വീരാട് കോഹ്ലി തിരിച്ചെത്തുന്നതിനാല്‍ സ്ഥാനം നഷ്ടമാകുന്ന ദീപക്ക് ഹൂഡക്ക് തകര്‍പ്പന്‍ പ്രകടനം നടത്തേണ്ടി വരും. പേസ് ബോളിംഗില്‍ ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും എത്തുമ്പോള്‍ മൂന്നാം ബോളറായി ഉമ്രാന്‍ മാലിക്ക് – ആവേശ് ഖാന്‍ – അര്‍ഷദീപ് സിങ്ങ് എന്നിവരായാണ് മത്സരം.

India (probable):Rohit Sharma (capt), Ishan Kishan, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik (wk), Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Umran Malik/Arshdeep Singh

292521066 5271747886243954 8924810647964509519 n

അതേ സമയം ഇംഗ്ലണ്ടിനു പുതിയ യുഗത്തിലേക്കാണ് കടക്കാന്‍ പോകുന്നത്. ഓയിന്‍ മോര്‍ഗന്‍റെ വിരമിക്കലിനു ശേഷം ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുത്ത ജോസ് ബട്ട്ലറുടെ ആദ്യ ടി20 ദൗത്യമാണിത്. ബെന്‍ സ്റ്റോക്ക്സ്, ജോണി ബെയര്‍സ്റ്റോ എന്നിവര്‍ ഒന്നും ഇല്ലെങ്കിലും ജേസണ്‍ റോയി, ലിവിങ്ങ്സ്റ്റണ്‍, മൊയിന്‍ അലി, സാം കറന്‍ എന്നീ വമ്പന്‍ പേരുകള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്

England (probable): Jason Roy, Jos Buttler (capt & wk), Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matt Parkinson

മത്സരം എന്ന് എപ്പോള്‍ നടക്കും ?

പരമ്പരയിലെ ആദ്യ ടി20 മത്സരം ജൂലൈ 7 ന് സതാംപ്ടണില്‍ ഇന്ത്യന്‍ സമയം രാത്രി 10:30 മണിക്ക് നടക്കും.

മത്സരം എങ്ങനെ കാണാം. ?

292460750 5272563492829060 8861748571649605294 n e1657131118784

മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണം സോണി സിക്സ്, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ കാണാം. കൂടാതെ Sony Liv മൊബൈല്‍ ആപ്പിലൂടെ കാണാം.