ടോസ് ഭാഗ്യം ബംഗ്ലാദേശിന്. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍

20221210 110704

ബംഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങളാണുള്ളത്. പരിക്കേറ്റ രോഹിത് ശര്‍മ്മക്കും ദീപക്ക് ചഹറിനും പകരം ഇഷാന്‍ കിഷനും കുല്‍ദീപ് യാദവും ഇടം നേടി.

India (Playing XI): Shikhar Dhawan, Ishan Kishan, Virat Kohli, Shreyas Iyer, KL Rahul(w/c), Washington Sundar, Axar Patel, Shardul Thakur, Kuldeep Yadav, Mohammed Siraj, Umran Malik

Bangladesh (Playing XI): Anamul Haque, Litton Das(c), Shakib Al Hasan, Yasir Ali, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Ebadot Hossain, Mustafizur Rahman, Taskin Ahmed

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബംഗ്ലാദേശ് പരമ്പര ഇതിനോടകം സ്വന്തമാക്കി. ആശ്വാസ വിജയത്തിനായാണ് ഇന്ത്യ ഇറങ്ങുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റതിനാല്‍ കെല്‍ രാഹുലാണ് ടീമിനെ നയിക്കുക.

മത്സരം 11:30 ന് ആരംഭിക്കും. തത്സമയം സോണി സ്പോര്‍ട്ട്സില്‍ കാണാം.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.
Scroll to Top