പൂജാരക്ക് സെഞ്ചുറി നഷ്ടം. ആദ്യ ദിനം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സില്‍

20221214 153313 scaled

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിവസത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ്. 82 റണ്‍സുമായി ശ്രേയസ്സ് അയ്യരാണ് ക്രീസില്‍.

20221214 162119

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ചേര്‍ന്ന് 41 റണ്‍സടിച്ചു. എന്നാല്‍ പതിനാലാം ഓവറില്‍ ഇടം കൈയന്‍ സ്പിന്നറായ തൈജുള്‍ ഇസ്ലാം രംഗത്തെത്തിയതോടെ കളി മാറി. ശുഭ്മാന്‍ ഗില്ലാണ്(20) ആദ്യം പുറത്തായത്.

തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 22 റണ്‍സെടുത്ത് മടങ്ങി. വിരാട് കോഹ്ലിയെ (1) പുറത്താക്കി തൈജുള്‍ ഇസ്ലാം ബംഗ്ലാദേശിന് മുന്‍തൂക്കം നല്‍കി. 41-1ല്‍ നിന്ന് 48-3ലേക്ക് വീണ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലേക്ക് വീഴുമെന്ന് കരുതിയെങ്കിലും റിഷഭ് പന്തിന്‍റെ (45 പന്തില്‍ 46) പ്രത്യാക്രമണം ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു.

നിലയുറപ്പിച്ച റിഷഭ് പന്തിനെ പുറത്താക്കി മെഹ്ദി ബ്രേക്ക്ത്രൂ നല്‍കി. പിന്നീടാണ് ശ്രേയസ്സ് അയ്യര്‍  – പൂജാര കൂട്ടുകെട്ട് ഇന്ത്യയുടെ നെടുംതൂണായത്. ഇരുവരും ചേര്‍ന്ന് 149 റണ്‍സ് കൂട്ടിചേര്‍ത്തു. മത്സരത്തിന്‍റെ അവസാന സെക്ഷനില്‍ പൂജാരക്ക് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി.

Read Also -  ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് പന്തിനോടും ജൂറലിനോടുമല്ല. സഞ്ജു സാംസൺ

203 പന്തില്‍ 11 ഫോറടക്കം 90 റണ്‍സാണ് താരം നേടിയത്. തൈജുള്‍ ഇസ്ലാമിനാണ് വിക്കറ്റ്. ദിനത്തിന്‍റെ അവസാന പന്തില്‍ ഇന്ത്യക്ക് അക്സര്‍ പട്ടേലിന്‍റെ (14) വിക്കറ്റ് നഷ്ടമായി. 169 പന്തില്‍ 10 ഫോര്‍ സഹിതം നേടി 82 റണ്‍സുമായി ശ്രേയസ്സ് അയ്യരാണ് ക്രീസില്‍

Scroll to Top