കോഹ്ലി, കോഹ്ലി. ആരവങ്ങൾക്കിടയിൽ ലെജൻഡ് ഇന്നിങ്സ്. ബംഗ്ലകളെ തുരത്തി ഇന്ത്യ.

rohit and kohli

ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ഒരു വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി ബോളിങിൽ ബൂമ്രാ, സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് തിളങ്ങിയത്.

ബാറ്റിംഗിൽ വിരാട് കോഹ്ലിയും ശുപമാൻ ഗില്ലും രോഹിത് ശർമയും വെടിക്കെട്ട് തീർത്തപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. വിരാട് കോഹ്ലി ഒരു തകർപ്പൻ സെഞ്ച്വറി മത്സരത്തിൽ നേടി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ബംഗ്ലാദേശിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ഓപ്പണർ ലിറ്റൻ ദാസും തൻസീദ് ഹസനും തുടക്കത്തിൽ തന്നെ ബംഗ്ലാദേശിന് ആധിപത്യം നൽകുകയുണ്ടായി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 93 റൺസാണ് കെട്ടിപ്പടുത്തത്.

ലിറ്റൻ ദാസ് മത്സരത്തിൽ 82 പന്തുകളിൽ ഏഴു ബൗണ്ടറികളടക്കം 66 റൺസ് നേടി. തൻസീദ് ഹസൻ 43 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 51 റൺസാണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായതിനു ശേഷം ബംഗ്ലാദേശ് ബാറ്റിംഗ് നിര പതറുകയായിരുന്നുm

ഇന്ത്യയുടെ സ്പിന്നർമാർ മത്സരത്തിൽ കളം നിറഞ്ഞതോടെ ബംഗ്ലാദേശ് അടിതെറ്റി വീണു. പിന്നീട് മധ്യനിരയിൽ മുഷ്‌ഫിഖുർ റഹീമും(38) മഹമ്മദുള്ളയും(46) ചേർന്നാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇരുവരും അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയതോടെ ബംഗ്ലാദേശ് 256 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഇന്ത്യക്കായി ബൂമ്ര, സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് വീണ്ടും രോഹിത് നൽകിയത്. പവർപ്ലേ ഓവറുകളിൽ ബംഗ്ലാദേശ് ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ രോഹിതിന് സാധിച്ചു. മത്സരത്തിൽ 40 പന്തുകളിൽ 7 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 48 റൺസാണ് രോഹിത് ശർമ നേടിയത്.

മറ്റൊരു ഓപ്പണറായ ശുഭമാൻഗിൽ 55 പന്തുകളിൽ 53 റൺസ് നേടി. ഇരുവരും പുറത്തായശേഷം വിരാട് കോഹ്ലി ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ വളരെ പക്വതയാർന്ന ഇന്നിങ്സാണ് വിരാട് കോഹ്ലി കാഴ്ചവച്ചത്. ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ വിരാട് കോഹ്ലി നിർണായകമായ പങ്കുവഹിക്കുകയുണ്ടായി.

മത്സരത്തിൽ 97 പന്തുകൾ നേരിട്ട കോഹ്ലി 103 റൺസ് ആണ് നേടിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. 34 റൺസ് നേടിയ കെഎൽ രാഹുലും വിരാട്ടിന് മികച്ച പിന്തുണ നൽകുകയുണ്ടായി. ഇങ്ങനെ ഇന്ത്യൻ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം നേടുകയായിരുന്നു.

Scroll to Top