കെല്‍ രാഹുല്‍ തുടങ്ങിവച്ചു. സൂര്യ ഫിനിഷ് ചെയ്തു ! ഇന്ത്യ വിജയലക്ഷ്യം കുറിച്ചു.

KL RAHUL

ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്.

ഓപ്പണിംഗില്‍ കെല്‍ രാഹുല്‍ ഇന്ത്യക്കായി മികച്ച തുടക്കമാണ് നല്‍കി. പവര്‍പ്ലേയിനുള്ളില്‍ തന്നെ ഫിഫ്റ്റി നേടിയ കെല്‍ രാഹുല്‍ ഇന്ത്യയെ 6 ഓവറില്‍ 69 റണ്‍സില്‍ എത്തിച്ചിരുന്നു. 33 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 57 റണ്‍സാണ് രാഹുല്‍ സ്കോര്‍ ചെയ്തത്. പിന്നാലെ 14 പന്തില്‍ 15 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ പുറത്തായി.

വിരാട് കോഹ്ലിക്ക് (13 പന്തില്‍ 19) മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്ക് എത്തിക്കാനായില്ലാ. ഹര്‍ദ്ദിക്ക് പാണ്ട്യ (5 പന്തില്‍ 2) നിരാശപ്പെടുത്തി. ഫിനിഷിങ്ങ് ജോലികള്‍ക്കായി എത്തിയ ദിനേശ് കാര്‍ത്തിക് 14 പന്തില്‍ 20 റണ്‍സ് അടിച്ചു.

അവസാന ഓവര്‍ വരെ തുടര്‍ന്ന സൂര്യകുമാര്‍ യാദവ് 33 പന്തില്‍ 6 ഫോറും 1 സിക്സുമായി 50 റണ്‍സാണ് സ്കോര്‍ ചെയ്തത്. രണ്ട് ബോളുകള്‍ നേരിട്ട അശ്വിന്‍ സിക്സ് അടിച്ചതിനു ശേഷം പുറത്തായി. 6 റണ്‍സുമായി അക്സര്‍ പുറത്താകതെ നിന്നു.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

ഓസ്ട്രേലിയക്കായി റിച്ചാര്‍ഡ്സണ്‍ 4 വിക്കറ്റ് വീഴ്ത്തി. മാക്സ്വെല്‍, ആഗര്‍, സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Batter Runs Ball 4s 6s S/R
Rohit Sharma c Glenn Maxwell b Ashton Agar 15 14 1 1 107.14
KL Rahul c Ashton Agar b Glenn Maxwell 57 33 6 3 172.72
Virat Kohli c Mitchell Marsh b Mitchell Starc 19 13 1 1 146.15
Surya Kumar Yadav c & b Kane Richardson 50 33 6 1 151.51
Hardik Pandya c Tim David b Kane Richardson 2 5 0 0 40
Dinesh KarthiK c Glenn Maxwell b Kane Richardson 20 14 1 1 142.85
Axar Patel NOT OUT 6 6 0 0 100
Ravichandran Ashwin c Glenn Maxwell b Kane Richardson 6 2 0 1 300
Extras 11 Total 7/186 (20)
Scroll to Top