ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്ത്യൻ ഒരു കിടിലൻ ഫിനിഷുമായി ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 480 എന്ന ഭീമാകാരമായ സ്കോറാണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്. ഉസ്മാൻ ഖവാജയുടെയും ക്യാമറോൺ ഗ്രീനിന്റെയും തകർപ്പൻ സെഞ്ചുറികളാണ് ഓസ്ട്രേലിയക്ക് ഇത്രയും മികച്ച ഒരു സ്കോർ നൽകിയത്. ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ആദ്യമായാണ് ഒരു ടീം 400ന് മുകളിൽ സ്കോർ ആദ്യ ഇന്നിങ്സിൽ നേടുന്നത്. എന്തായാലും ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ശക്തമായ നിലയിൽ തന്നെയാണ് രണ്ടാം ദിവസവും മത്സരം അവസാനിപ്പിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്കായി ഉസ്മാൻ ഖവാജ നിറഞ്ഞാടുന്നതായിരുന്നു ആദ്യദിനം കണ്ടത്. രണ്ടാം ദിനവും ഉസ്മാൻ ഖവാജ ക്യാമറോൺ ഗ്രീനിനൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. ഇന്നിംഗ്സിൽ 422 പന്തുകൾ നേരിട്ട ഖവാജ 180 റൺസ് ആണ് നേടിയത്. ഒപ്പം ക്യാമറോൺ ഗ്രീനും ഖവാജക്കൊപ്പം അടിച്ചു തകർത്തതോടെ ഇന്ത്യൻ ബോളിങ് നിര തകർന്നുവീണു. 170 പന്തുകളിൽ 114 റൺസായിരുന്നു ക്യാമറോൺ ഗ്രീനിന്റെ ഇന്നിങ്സിലെ സമ്പാദ്യം.
ഇതോടെ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ഒരു വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ഇതിനൊപ്പം അവസാന ഭാഗങ്ങളിൽ മർഫിയും(41) ലയണും(34) ഇന്ത്യയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയുണ്ടായി. അങ്ങനെ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 480 എന്ന വമ്പൻ സ്കോറിൽ ഓസ്ട്രേലിയ എത്തുകയായിരുന്നു. ഇന്ത്യൻ ബോളർമാർക്കുമേൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ ഈ തകർപ്പൻ ബാറ്റിംഗ്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 6 വിക്കറ്റുകൾ നേടി മികവ് കാട്ടി.
രണ്ടാം ദിവസം അവസാന സെക്ഷനിൽ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിസുസൂക്ഷ്മമായി തന്നെയാണ് തുടങ്ങിയിരിക്കുന്നത്. നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. മൂന്നാം ദിവസം ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഓസ്ട്രേലിയയുടെ 480 എന്ന ഭീമാകാരമായ സ്കോർ മറികടക്കാനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രമം. 17 റണ്‍സുമായി രോഹിത് ശര്‍മയും 18 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 444 റണ്‍സ് കൂടി വേണം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മുമ്പിലുള്ളതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞ മറ്റൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.