ടോസ് ഭാഗ്യം ഇന്ത്യക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍

ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റിനു ഇന്‍ഡോറില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങളുണ്ട്. മോശം ഫോമിലുള്ള കെല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണിംഗില്‍ എത്തി. പരമ്പരയില്‍ 20, 17, 1 എന്നിങ്ങനെയാണ് കെല്‍ രാഹുലിന്‍റെ സ്കോര്‍.

മുഹമദ്ദ് ഷമിക്ക് പകരം ഉമേഷ് യാദവും എത്തി. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് ഇല്ലാതയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്. ഓസ്ട്രേലിയന്‍ നിരയില്‍ കാമറൂണ്‍ ഗ്രീനും മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചെത്തി.

India (Playing XI): Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Ravindra Jadeja, Srikar Bharat(w), Axar Patel, Ravichandran Ashwin, Umesh Yadav, Mohammed Siraj

Australia (Playing XI): Usman Khawaja, Travis Head, Marnus Labuschagne, Steven Smith(c), Peter Handscomb, Cameron Green, Alex Carey(w), Mitchell Starc, Nathan Lyon, Todd Murphy, Matthew Kuhnemann

മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.

മത്സരം ഇന്ത്യന്‍ സമയം 9 : 30 ന് ആരംഭിക്കും. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം.

Previous articleരാഹുലിനെ ഉപനായകസ്ഥാനത്ത് നിന്ന് മാറ്റിയത് പുറത്താക്കാനോ? രോഹിത് ശർമ പറയുന്നു.
Next articleരണ്ട് മണ്ടൻ തീരുമാനങ്ങളുമായി ഓസീസ് . സ്മിത്തിന്റെ കാഴ്ച പോയോ എന്ന് ആരാധകർ