നാഗ്പൂരില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്ത്യന്‍ ടീമില്‍ 2 അരങ്ങേറ്റം. പ്ലേയിങ്ങ് ഇലവനില്‍ 3 സ്പിന്നര്‍മാര്‍

ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരക്ക് തുടക്കം. നാലു മത്സരങ്ങളടങ്ങിയ ആദ്യ ടെസ്റ്റ് നാഗ്പൂരിലാണ് നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റമുണ്ട്. കെസ് ഭരതും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമില്‍ അരങ്ങേറി. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ 3 സ്പിന്നര്‍മാരാണ് ഉള്ളത്. അശ്വിന്‍ – ജഡേജ – അക്സര്‍ എന്നീ സ്പിന്‍ ത്രയത്തെയാണ് ഇന്ത്യ അണി നിരത്തിയിരിക്കുന്നത്.

India (Playing XI): Rohit Sharma(c), KL Rahul, Cheteshwar Pujara, Virat Kohli, Suryakumar Yadav, Srikar Bharat(w), Ravindra Jadeja, Ravichandran Ashwin, Axar Patel, Mohammed Shami, Mohammed Siraj

Australia (Playing XI): David Warner, Usman Khawaja, Marnus Labuschagne, Steven Smith, Matt Renshaw, Peter Handscomb, Alex Carey(w), Pat Cummins(c), Nathan Lyon, Todd Murphy, Scott Boland

ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് ഈ പരമ്പര. അതിനാല്‍ പരമ്പര തൂത്തുവാരി ഫൈനല്‍ ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. മത്സരം ഇന്ത്യന്‍ സമയം രാവിലെ 9:30 ന് ആരംഭിക്കും. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം

Previous articleറാങ്കിങ്ങില്‍ വമ്പന്‍ മുന്നേറ്റവുമായി ശുഭ്മാന്‍ ഗില്‍. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ രണ്ടാമത്.
Next articleഖവാജ ഭസ്മം, വാർണറുടെ കുറ്റി പറന്നു. ഇന്ത്യൻ ബോളിംഗ് കണ്ട് ഓസിസ് ഞെട്ടലിൽ