ടോസ് ഭാഗ്യം ഇന്ത്യക്ക്. ഓപ്പണിംഗില്‍ ഗില്‍ – ഇഷാന്‍ ജോഡി.

FrZubeyaEAYPyT8 e1679038433308

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വാങ്കഡെയിൽ ആരംഭിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ നാല് പേസ് ബോളർമാരെയും രണ്ട് സ്പിന്നർമാരെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി പേസ് വിഭാഗത്തിൽ ശർദുൽ താക്കൂർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഹർദിക്ക് പാണ്ട്യ എന്നിവർ കളിക്കും. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് ടീമിലുള്ളത്.

ബാറ്റിംഗിൽ വമ്പൻ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. ഗില്ലും ഇഷാനും ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിരാട് കോഹ്ലി മൂന്നാം നമ്പറിലും, സൂര്യകുമാർ യാദവ് നാലാം നമ്പറിലും, കെ എൽ രാഹുൽ അഞ്ചാം നമ്പറിലും ഇറങ്ങും. രോഹിത്തിന്റെ അഭാവത്തിൽ ഹർദിക്ക് പാണ്ട്യയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്.

India (Playing XI): Shubman Gill, Ishan Kishan(w), Virat Kohli, Suryakumar Yadav, KL Rahul, Hardik Pandya(c), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Siraj, Mohammed Shami

Australia (Playing XI): Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Josh Inglis(w), Cameron Green, Glenn Maxwell, Marcus Stoinis, Sean Abbott, Mitchell Starc, Adam Zampa

See also  രാജ്കോട്ടില്‍ നടന്നത് 434 റണ്‍സ് വിജയം. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മഹാ വിജയം.

മറുവശത്ത് കീപ്പർ അലക്സ് കെയറിയും ഓപ്പണർ ഡേവിഡ് വാർണറും ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. പരിക്കു മൂലമാണ് അലക്സ് കെയറി മത്സരത്തിൽ കളിക്കാത്തത്. മറുവശത്ത് ഡേവിഡ് വാർണർ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇരുവർക്കും പകരം ജോഷ് ഇംഗ്ലീസും മിച്ചൽ മാർഷും മത്സരത്തിൽ കളിക്കും. സാധാരണയായി വാങ്കഡെയിലെ പിച്ച് ബാറ്റിംഗിനെ അനുകൂലിക്കാറാണ് പതിവ്. പലപ്പോഴും വാങ്കഡെ പിച്ചിൽ ചെയ്സിംഗ് അനായാസമായി മാറാറുണ്ട്. ഈ അവസരത്തിലാണ് ഹർദിക് പാണ്ട്യ ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ അടങ്ങിയിട്ടുള്ളത്. മാർച്ച് 19ന് രണ്ടാം ഏകദിനവും, മാർച്ച് 22ന് മൂന്നാം ഏകദിനവും നടക്കും. മുൻപ് ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേപോലെതന്നെ ഏകദിന പരമ്പരയും സ്വന്തമാക്കി ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ഏകദിന ടീം എന്ന പദവി നിലനിർത്താനാണ് ഇന്ത്യയുടെ ശ്രമം.

Scroll to Top