അഫ്ഗാന്‍ ഓപ്പണറെ അവസാനം വരെ നിര്‍ത്തി. ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കക്ക് വിജയം.

matheesha pathirana

ശ്രീലങ്കയും അഫ്ഗാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്ക് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ എത്താനാണ് സാധിച്ചത്. അഫ്ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ അവസാനം വരെ പൊരുതിയെങ്കിലും വിജയം അകന്നു നിന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരു ഘട്ടത്തില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റനും ഓപ്പണറുമായ ഇബ്രാഹിം സദ്രാന്‍ നങ്കൂരമിട്ടപ്പോള്‍ മറു വശത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു.

4 ഓവറില്‍ 5 വിക്കറ്റ് ബാക്കി നില്‍ക്കേ 36 റണ്‍സ് മാത്രാമായിരുന്നു അഫ്ഗാനു വേണ്ടിയിരുന്നത്. 17ാം ഓവര്‍ എറിയാന്‍ എത്തിയ പതിരാഞ്ഞ ആദ്യ പന്തില്‍ തന്നെ കരിം ജനതിനെ (20) മടക്കി. ആ ഓവറില്‍ 12 റണ്‍സാണ് പതിരാഞ്ഞ വഴങ്ങിയത്. 19ാം ഓവറില്‍ തിരിച്ചെത്തിയ പതിരാഞ്ഞ 3 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് പിഴുതു.

അവസാന ഓവറില്‍ വിജയലക്ഷ്യം 11 റണ്ണായിരുന്നു. സ്ട്രൈക്കില്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍. ബോള്‍ എറിയുന്നത് ബിനുര ഫെര്‍ണാണ്ടോ. ആദ്യ 4 ബോളുകള്‍ ഡോട്ട് ആയതോടെ മത്സരം ശ്രീലങ്ക പിടിച്ചെടുത്തു. അവസാന രണ്ട് പന്തില്‍ മാത്രമാണ് ക്യാപ്റ്റന് റണ്ണെടുക്കാന്‍ സാധിച്ചത്. 55 പന്തില്‍ 67 റണ്ണാണ് ഇബ്രാഹിം സദ്രാന്‍ നേടിയത്.

See also  5 വിക്കറ്റുകളുമായി യാഷ് താക്കൂർ. ഗുജറാത്തിനെ എറിഞ്ഞൊതുക്കി ലക്നൗ. വമ്പൻ വിജയം.

പതിരാഞ്ഞ 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഹസരങ്ക തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു.

32 പന്തില്‍ 7 ഫോറും 3 സിക്സുമായി ഹസരങ്ക 67 റണ്‍സ് നേടി. ധനജയ ഡീസില്‍വ (24) സമരവിക്രമ (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഫ്ഗാനായി ഫസല്‍ഹക്ക് ഫാറൂഖി 3 വിക്കറ്റ് നേടി.

Scroll to Top