ഐസിസി അണ്ടര്‍-19 വനിത ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഈ ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 122 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.
മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ യു.എ.ഈ ക്ക് സാധിച്ചില്ലാ. 26 റണ്‍സ് നേടിയ മഹികയാണ് ടോപ്പ് സ്കോറര്‍.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ റിച്ചാ ഘോഷും ശ്രദ്ദേയ പ്രകടനം നടത്തി. ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയും (34 പന്തില്‍ 78, 12 ഫോറും 4 സിക്സും) ശ്വേതാ ഷെറാവത്തും (49 പന്തില്‍ 74, 10 ഫോര്‍) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.
മൂന്നാമതായി എത്തിയ റിച്ചാ ഘോഷ് 29 പന്തില്‍ 5 ഫോറും 2 സിക്സുമായി 49 റണ്‍സാണ് എടുത്തത്. 5 പന്തില്‍ 11 റണ്‍ നേടിയ തൃഷയാണ് പുറത്തായ മറ്റ് ബാറ്റര്‍.
ഗ്രൂപ്പ് D യില്‍ 4 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച്ച സ്കോട്ടലെന്‍റിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
POS | TEAM | PLAYED | WON | LOST | N/R | TIED | NET RR | POINTS |
---|---|---|---|---|---|---|---|---|
1 | India U19 | 2 | 2 | 0 | 0 | 0 | +4.083 | 4 |
2 | UAE U19 | 2 | 1 | 1 | 0 | 0 | -2.528 | 2 |
3 | Scotland U19 | 1 | 0 | 1 | 0 | 0 | -1.172 | 0 |
4 | South Africa U19 | 1 | 0 | 1 | 0 | 0 | -2.003 | 0 |