കീവിസ് – ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ നയിക്കും

SANJU AND HHARDIK PANDYA

ഐസിസി ടി20 ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് – ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. മൂന്നു വീതം ടി20-ഏകദിന പരമ്പരയാണ് ന്യൂസിലന്‍റില്‍ കളിക്കുക. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മക്കും വിരാട് കോഹ്ലിക്കും, കെല്‍ രാഹുലിനും ന്യൂസിലന്‍റ് പര്യടനത്തില്‍ നിന്നും വിശ്രമം അനുവദിച്ചു. ഹര്‍ദ്ദിക്ക് പാണ്ട്യയാകും ടി20 ടീമിനെ നയിക്കുക. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാവും. ശിഖാര്‍ ധവാനാണ് ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ മലയാളി താരം സഞ്ചു സാംസണും ന്യൂസിലന്‍റ് പരമ്പരയില്‍ ഇടം നേടി. അതേ സമയം സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്ന ബംഗ്ലാദേശ് ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കി. ഇഷാന്‍ കിഷനും റിഷഭ് പന്തുമാണ് ബംഗ്ലാദേശ് പരമ്പരയിലെ വിക്കറ്റ് കീപ്പര്‍മാര്‍

കുല്‍ദീപ് സെനിന് ഇതാദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം ലഭിച്ചു. പൃഥി ഷാക്ക് ഉടന്‍ അവസരം ലഭിക്കുമെന്നും സെലക്ടേഴ്സ് അറിയിച്ചു. ആഭ്യന്തര ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സര്‍ഫ്രാസ് ഖാന്‍ മികച്ച താരമാണെന്നും എന്നാല്‍ ഇപ്പോള്‍ താരത്തെ ഉള്‍പ്പെടുത്താനുള്ള സ്ഥലം ഇല്ലാ എന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.

Squad for NZ T20Is:

Hardik Pandya (C), Rishabh Pant (vc & wk), Shubman Gill, Ishan Kishan, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

Squad for NZ ODIs:

Shikhar Dhawan (C), Rishabh Pant (vc & wk), Shubman Gill, Deepak Hooda, Surya Kumar Yadav, Shreyas Iyer, Sanju Samson (wk), W Sundar, Shardul Thakur, Shahbaz Ahmed, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Deepak Chahar, Kuldeep Sen, Umran Malik.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

Squad for Bangladesh ODIs:

Rohit Sharma (C), KL  Rahul (vc), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (wk), Ishan Kishan (wk), Ravindra Jadeja, Axar Patel, W Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Yash Dayal

Squad for Bangladesh Tests:

Rohit Sharma (C), KL Rahul (VC), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Rishabh Pant (wk), KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav.

നവംബര്‍ 18, 20, 22 ദിവസങ്ങളിലാണ് ന്യൂസിലന്‍റ് പര്യടനത്തിലെ ടി20 മത്സരങ്ങള്‍. ഇതിനു ശേഷം 25, 27, 30 തീയ്യതികളിലാണ് ഏകദിന മത്സരം

  • 1st T20I: November 18, Wellington
  • 2nd T20I: November 20, Mount Maunganui
  • 3rd T20I: November 22, Napier
  • 1st ODI: November 25, Auckland
  • 2nd ODI: November 27, Hamilton
  • 3rd ODI: November 30, Christchurch
Scroll to Top