“ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയിക്കും”. പ്രവചനവുമായി മുൻ പാക് താരം.

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് എ യിലാണ് ഇന്ത്യ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, അമേരിക്ക, കാനഡ, അയർലൻഡ് ഇനി ടീമുകളും ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരമാണ്.

ജൂൺ 9ന് ന്യൂയോർക്കിൽ വയ്ച്ചാണ് ഇന്ത്യ ബദ്ധവൈരികളായ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ ആര് ജയിക്കും എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കും എന്നാണ് മുൻ പാക്കിസ്ഥാൻ കീപ്പർ കമ്രാൻ അക്മൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

42കാരനായ അക്മൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചോദ്യത്തിനുള്ള മറുപടി നൽകിയിരിക്കുന്നത്. താരത്തിനോട് ചോദ്യം ഉന്നയിക്കാനുള്ള സ്റ്റോറി സെഷനിലാണ് ഇത്തരമൊരു ചോദ്യം ഉയർന്നത്. “ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ആര് ജയിക്കും എന്നാണ് താങ്കൾ പ്രവചിക്കുന്നത്” എന്നതായിരുന്നു ചോദ്യം. ഇതിന് അക്മൽ നൽകിയ മറുപടി ഇങ്ങനെയാണ്.- “തീർച്ചയായും ഇന്ത്യ ജയിക്കും”. 2024 ട്വന്റി20 ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആവേശ മത്സരം നടന്നിരുന്നു. അന്ന് മത്സരത്തിൽ 4 വിക്കറ്റുകളുടെ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലി പാക്കിസ്ഥാനെ പൂർണമായി പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിലെ താരമായി മാറിയതും കോഹ്ലി തന്നെയായിരുന്നു. മത്സരത്തിൽ 53 പന്തുകൾ നേരിട്ട കോഹ്ലി 82 റൺസാണ് നേടിയത്.

ഈ മത്സരത്തിന് ശേഷം സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ ഒരു റൺസിന്റെ ഹൃദയഭേദകമായ പരാജയവും പാക്കിസ്ഥാന് നേരിടേണ്ടി വന്നു. പക്ഷേ പിന്നീട് ഒരു വമ്പൻ തിരിച്ചുവരവിലൂടെ പാക്കിസ്ഥാൻ 2022 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ സ്ഥാനം കണ്ടെത്തിയിരുന്നു. മെൽബണിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ പരാജയം നേരിടുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ഇങ്ങനെ ഇംഗ്ലണ്ട് 2022 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കുകയാണ് ഉണ്ടായത്.

എന്നാൽ ഇത്തവണ വലിയ പ്രതീക്ഷയോടെ തന്നെയാണ് പാക്കിസ്ഥാൻ എത്തിയിരിക്കുന്നത്. ജൂൺ ആറിന് നടക്കുന്ന അമേരിക്കയ്ക്ക് എതിരായ മത്സരത്തോടെ കൂടിയാണ് പാക്കിസ്ഥാൻ തങ്ങളുടെ ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചിരുന്നില്ല.

അയർലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മത്സരത്തിൽ പാകിസ്ഥാൻ പരാജയം അറിഞ്ഞിരുന്നു. ശേഷം ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനമല്ല പാക്കിസ്ഥാൻ പുറത്തെടുത്തത്. അതിനാൽ തന്നെ ലോകകപ്പിലേക്ക് എത്തുമ്പോൾ പാക്കിസ്ഥാനെ തങ്ങളുടെ താരങ്ങളുടെ മോശം ഫോം ബാധിക്കുന്നുണ്ട്.

Previous articleഇന്ത്യയാണ് ഫേവറേറ്റുകൾ, ഓസീസിന് ഭീഷണിയാണ്. പക്ഷേ അവർ വലിയൊരു റിസ്ക് എടുത്തിട്ടുണ്ട്. ക്ലാർക്ക് പറയുന്നു.
Next articleകോഹ്ലിയും രോഹിതുമല്ല, ഇത്തവണ ലോകകപ്പിലെ റൺവേട്ടക്കാരൻ ആ ഓസീസ് താരം. പോണ്ടിംഗ് പ്രവചിക്കുന്നു.