ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഒരു ഐസിസി ടൂർണമെന്റ് കിരീടം സ്വന്തമാക്കുകയെന്നത്. വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ അതിനാൽ തന്നെ ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത് കിരീടം മാത്രം. അതേസമയം ഒക്ടോബർ : നവംബർ മാസങ്ങളിൽ നടക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യത്തെ വിദേശ പര്യടനത്തിനുള്ള മത്സരക്രമം പ്രഖ്യാപിക്കുകയാണ് ബിസിസിഐ. ഇപ്പോൾ പുറത്തുവരുന്ന അറിയിപ്പ് പ്രകാരം ഇന്ത്യൻ ടീം ന്യൂസിലാൻഡിനെതിരെ അവരുടെ മണ്ണിൽ മൂന്ന് ടി :20 കളും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും.
നവംബർ 18 മുതൽ 30 വരെയുള്ള ടി :20, ഏകദിന പരമ്പരകൾക്ക് പിന്നാലെ കിവീസ് ടീം ഇന്ത്യയിൽ എത്തി പരമ്പരകൾ കളിക്കും.” ടി :20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീം കിവീസ് മണ്ണില്‍ മൂന്ന് ടി :20യും മൂന്ന് ഏകദിനവും കളിക്കും. മൂന്ന് ടി :20കൾ തൗരഗ,വെളിങ്ട്ടൻ, നേപ്പിയർ എന്നിവടങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങൾ ഓക്ലാൻഡ്, ക്രിസ്റ്റ് ചർച്ച്,ഹാമിൽട്ടൺ എന്നിവടങ്ങളിൽ നടക്കും ” ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
അതേസമയം ഇന്ത്യൻ ടീമിന്റെ പര്യടന ശേഷം ഏഷ്യയിലേക്ക് പോകുന്ന കിവീസ് പാകിസ്ഥാനിൽ പരമ്പരകൾ കളിച്ച ശേഷം ഇന്ത്യയിൽ ലിമിറ്റെഡ് ഓവർ പരമ്പരകൾ കളിക്കും. ശേഷം ഇംഗ്ലണ്ടിനെതിരെയാണ് ന്യൂസിലാൻഡ് ടീമിന്റെ അടുത്ത മത്സരങ്ങൾ.നിലവിൽ ഇംഗ്ലണ്ടുമായി ടെസ്റ്റ്, ടി 20 പരമ്പരകൾ കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം.