ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിംഗിൽ പാകിസ്ഥാൻ ക്യാപ്റ്റന്‍ ബാബര്‍ അസമിനു പിന്നിലായി സൂര്യകുമാര്‍ യാദവ് എത്തി. വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് രണ്ടാം റാങ്കിങ്ങിലേക്ക് ഉയര്‍ന്നത്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന താരം, ഇനിയും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബാബര്‍ അസമിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താം. ഇരുവരും തമ്മില്‍ ഒരു റേറ്റിങ്ങ് പോയിന്‍റാണ് വിത്യാസമുള്ളത്.
കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മാത്രമാണ് സൂര്യകുമാര്‍ യാദവ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്, ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മാസം നോട്ടിംഗ്ഹാമിൽ നടന്ന സെഞ്ച്വറിയുടെയും ചൊവ്വാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ഒരു അർദ്ധ സെഞ്ചുറിയുടെയും പിൻബലത്തിലാണ് അദ്ദേഹത്തിന്റെ ഈ റാങ്കിങ്ങിലുള്ള മുന്നേറ്റം.
ഈ കരീബിയൻ പര്യടനത്തിനിടെ ആദ്യമായി ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത താരം, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 168 സ്‌ട്രൈക്ക് റേറ്റിൽ 111 റൺസ് നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നതിനാൽ, വരുന്ന ആഴ്‌ച ബാബറിനെ മറികടക്കാനുള്ള സുവര്‍ണാവസരമാണുള്ളത്.
പാക്കിസ്ഥാന്റെ അടുത്ത T20I മത്സരം ഈ മാസാവസാനം ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെയാണ്. പാകിസ്ഥാൻ വെറ്ററൻ താരം മുഹമ്മദ് റിസ്വാൻ (3), ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രം (4), ഇംഗ്ലണ്ട് ഇടംകൈയ്യൻ ഡേവിഡ് മലൻ (5) എന്നിവരാണ് ഇന്ത്യന്‍ താരത്തിനു പിന്നില്‍ അതേസമയം മറ്റ് നിരവധി ബാറ്റർമാർ ഏറ്റവും പുതിയ റാങ്കിംഗിൽ വമ്പൻ മുന്നേറ്റം നടത്തി. ദക്ഷിണാഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്‌സ് 16 സ്ഥാനങ്ങൾ ഉയർന്ന് 15-ാം സ്ഥാനത്തെത്തിയപ്പോൾ സഹതാരം ട്രിസ്റ്റൻ സ്റ്റബ്‌സ് 1,404 സ്ഥാനങ്ങൾ ഉയർന്ന് 126-ാം സ്ഥാനത്തെത്തി.
ICC T20 Batting Ranking
SL.NO | Player | Counry | Point |
---|---|---|---|
1 | Babar Azam |
PAK | 818 |
2 |
Suryakumar Yadav | IND | 816 |
3 |
Mohammad Rizwan | PAK | 794 |
4 |
Aiden Markram | SA | 788 |
5 |
Dawid Malan | ENG | 731 |
6 |
Aaron Finch | AUS | 716 |
7 |
Devon Conway | NZ | 668 |
8 |
Pathum Nissanka | SL | 661 |
9 |
Nicholas Pooran | WI | 652 |
10 |
Martin Guptill | NZ | 643 |
11 |
Rassie van der Dussen | SA | 638 |
12 |
Muhammad Waseem | UAE | 636 |
13 |
Hazratullah | AFG | 634 |
14 |
Ishan Kishan | IND | 626 |
15 |
Reeza Hendricks | SA | 615 |
16 |
Rohit Sharma | IND | 598 |
17 |
Jos Buttler | ENG | 597 |
18 |
Kariyawasa Asalanka | SL | 594 |
19 |
Quinton de Kock | SA | 592 |
20 |
Lokesh Rahul | IND | 567 |
ഇംഗ്ലണ്ടിനെതിരായ പ്രോട്ടീസ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്പിന്നർ ഷംസി ഏറ്റവും പുതിയ T20 ബൗളർ റാങ്കിംഗിൽ ഒരു സ്ഥാനം ഉയർന്ന് രണ്ടാം സ്ഥാനത്തെത്തി, അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റാഷിദ് ഖാൻ മൂന്നാം സ്ഥാനത്തേക്ക് വീണു.
വെസ്റ്റ് ഇൻഡീസ് സ്പിന്നർ അകേൽ ഹൊസൈൻ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ആറാം സ്ഥാനത്ത് എത്തി. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ശ്രദ്ധേയമായ മാറ്റങ്ങള്‍ വന്നു. മാർക്രം നാല് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി, സിംബാബ്‌വെ താരം സിക്കന്ദർ റാസ (എട്ട് സ്ഥാനങ്ങൾ ഉയർന്ന് 11 ആം സ്ഥാനത്തെത്തി), ഇന്ത്യൻ ഹാർഡ് ഹിറ്റർ ഹാർദിക് പാണ്ഡ്യ (ഒമ്പത് സ്ഥാനം ഉയർന്ന് 13ലേക്ക്) എന്നിവരാണ് വമ്പന്‍ മുന്നേറ്റം നടത്തിയത്.