ഇന്ത്യ സന്തോഷിക്കേണ്ട, ബാറ്റിങ് ഇപ്പോളും പ്രശ്നമാണ്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹീർ ഖാൻ.

converted image 2

രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിജയം കണ്ടെത്തിയതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും രണ്ടാം ടെസ്റ്റിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ഇന്ത്യൻ ബാറ്റിംഗ് നിര കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ ജയസ്വാൾ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ ശുഭമാൻ ഗിൽ സെഞ്ചുറിയും നേടിയതൊഴിച്ചാൽ മറ്റ് ഇന്ത്യൻ ബാറ്റർമാരൊക്കെയും പരാജയപ്പെടുകയായിരുന്നു.

ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നിട്ട് കൂടി ഇന്ത്യൻ ബാറ്റർമാർക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്നത് മുൻ താരങ്ങളെ അടക്കം ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ബാറ്റിങ്‌ നിരയുടെ നിരാശാജനകമായ പ്രകടനത്തെ പറ്റി സംസാരിക്കുകയാണ് മുൻ താരം സഹീർ ഖാൻ ഇപ്പോൾ.

മത്സരത്തിൽ കൃത്യമായി മനോഭാവം വച്ചുപുലർത്തുന്നതിൽ ഇന്ത്യ പരാജയപ്പെടുന്നു എന്നാണ് സഹീർ ഖാന്റെ അഭിപ്രായം., “നമ്മൾ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ആക്രമണപരമായി തന്നെ തിരികെ വരണം. തിരിച്ചു പോരാട്ടം നയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്യണം. ഈ സമയത്ത് രോഹിത് എന്ന നായകൻ പ്രതീക്ഷിക്കുന്നത് തന്റെ സഹതാരങ്ങളിൽ നിന്ന് വ്യക്തിപരമായ പ്രകടനങ്ങൾ തന്നെയാണ്. “

“എന്നിരുന്നാലും ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഒരുപാട് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലും ഇന്ത്യയുടെ ബാറ്റിംഗ് നിരയെ സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇത്തരം ഒരു പിച്ചിൽ ഇന്ത്യയിൽ നിന്ന് ഇതിലും മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിച്ചു.”- സഹീർ പറയുന്നു.

Read Also -  സഞ്ജു ഇന്ത്യയുടെ ടെസ്റ്റ്‌ ടീമിലേക്ക്. ടീം മാനേജ്മെന്റിന്റെ വാക്കുകൾ വെളിപ്പെടുത്തി താരം.

“ഉദാഹരണത്തിന് നമുക്ക് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് പരിശോധിക്കണം. അവരുടെ ഇന്നിംഗ്സിൽ ഒരു ബാറ്റർ മാത്രമാണ് ഹാഫ് സെഞ്ച്വറി സ്വന്തമാക്കിയത്. എന്നിട്ടും ഇംഗ്ലണ്ടിന് 300 റൺസിന് അടുത്തെത്താൻ സാധിച്ചു. അതാണ് ഒരു കൂട്ടായ ശ്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.”

“രണ്ടാം ടെസ്റ്റ് മത്സരത്തിൽ രണ്ട് അവിശ്വസനീയ പ്രകടനങ്ങൾ നമ്മൾ കണ്ടിരുന്നു. ഒന്ന് ജയ്‌സ്വാളാണ്. മറ്റൊന്ന് ശുഭമാൻ ഗിൽ. ഇവർ മികച്ച പ്രകടനം പുറത്തെടുത്തുവെന്നു പറയുമ്പോഴും ഇന്ത്യയുടെ മറ്റു ബാറ്റർമാർ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രയത്നങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടതുണ്ട്.”- സഹീർ കൂട്ടിച്ചേർക്കുന്നു.

ഒപ്പം ഇന്ത്യയുടെ ബോളിങ്‌ നിരയെ പ്രശംസിക്കാനും സഹീർ ഖാൻ മറന്നില്ല. ജസ്പ്രീത് ബൂമ്ര ഇന്ത്യയെ സംബന്ധിച്ച് വലിയൊരു താരം തന്നെയാണ് എന്ന് സഹീർ പറഞ്ഞു. ഇത്തരം പിച്ചുകളിൽ സ്പിന്നർമാർ കൂടുതൽ സമ്മർദ്ദത്തിലാവും. എന്നും ആ സമയത്ത് പേസർമാർ കൃത്യമായി അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ മികച്ചു നിൽക്കുന്നു എന്നാണ് സഹീർ ഖാന്റെ വാദം. എന്തായാലും വരും മത്സരങ്ങളിൽ ഇന്ത്യ കൂടുതൽ മികവാർന്ന രീതിയിൽ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷ.

Scroll to Top