ഫൈനലിൽ രാഹുലിനെ കളിപ്പിക്കണം. ബാറ്റിങ് നിര ശക്തമാക്കാൻ നിർദ്ദേശവുമായി മുൻ താരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനു മുൻപ് ഇന്ത്യയ്ക്ക് ഒരു സർപ്രൈസ് നിർദ്ദേശം നൽകി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെ കളിപ്പിക്കണം എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. സമീപകാലത്തെ കെ എസ് ഭരതിന്റെ മോശം പ്രകടനവും രാഹുലിന്റെ ഇംഗ്ലണ്ടിലുള്ള മികച്ച റെക്കോർഡും കണക്കിലെടുത്താണ് മുൻ ഇന്ത്യൻ നായകന്റെ ഈ നിർദ്ദേശം.

കെഎൽ രാഹുൽ ടീമിലെത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമാവും എന്ന് സുനിൽ ഗവാസ്കർ പറയുന്നു. “രാഹുലിനെ നമുക്ക് ഒരു വിക്കറ്റ് കീപ്പറായി കാണാൻ സാധിക്കും. ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അയാൾ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇന്ത്യക്കായി ബാറ്റ് ചെയ്യണം. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ബാറ്റിംഗ് കൂടുതൽ ശക്തമായി മാറും. കഴിഞ്ഞവർഷവും രാഹുൽ വളരെ മികച്ച പ്രകടനങ്ങളാണ് ഇംഗ്ലണ്ടിൽ കാഴ്ചവച്ചത് ലോർഡ്സിൽ അയാൾ ഒരു സെഞ്ച്വറി പോലും നേടുകയുണ്ടായി. അതിനാൽ തന്നെ ഫൈനലിനുള്ള പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുമ്പോൾ രാഹുലിന്റെ കാര്യം മനസ്സിലുണ്ടാവണം.”- സുനിൽ ഗവാസ്കർ പറയുന്നു.

vg00cilo kl rahul

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ മാത്രമായിരുന്നു രാഹുൽ ടീമിൽ ഉണ്ടായിരുന്നത്. ശേഷം രാഹുലിനെ ഇന്ത്യ പുറത്താക്കുകയുണ്ടായി. കഴിഞ്ഞ സമയങ്ങളിലെ രാഹുലിന്റെ മോശം ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഇതിന് കാരണം. ശേഷം ഇന്ത്യ ഗില്ലിനെ ഓപ്പണറായി പരീക്ഷിച്ചു. പരമ്പരയിലെ അവസാന മത്സരത്തിൽ ഗിൽ സെഞ്ച്വറി നേടിയിരുന്നു.

എന്നാൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ വളരെ മോശം പ്രകടനമായിരുന്നു പരമ്പരയിൽ കെഎസ് ഭരത് കാഴ്ചവച്ചത്. ഈ സാഹചര്യത്തിലാണ് സുനിൽ ഗവാസ്കറിന്റെ പുതിയ നിർദേശം. ജൂൺ 7 മുതൽ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയക്കെതിരെയാണ് ഫൈനലിൽ ഏറ്റുമുട്ടുക.

Previous articleസച്ചിൻ്റെ അത്രയൊന്നും കോഹ്ലിക്ക് സാധിക്കില്ല, ഇരുവരെയും താരതമ്യം ചെയ്യുന്നത് മണ്ടത്തരം; ബ്രാഡ് ഹോഗ്
Next articleഇനി ഞങ്ങളെ ഫീൽഡിങ്ങിൽ വെല്ലാൻ മറ്റാരുമുണ്ടാകില്ല; ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തിന് ശേഷം ഷക്കീബ് അൽ ഹസൻ