പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

20240605 210409 scaled

ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ആവേശത്തോടെ ഉറ്റുനോക്കുന്ന മത്സരമാണ് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ജൂൺ 9നാണ് ഇന്ത്യ പാകിസ്ഥാനെതിരെ മൈതാനത്ത് ഇറങ്ങുന്നത്. 2024 ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരമാണ് ഇരു ടീമുകളും ന്യൂയോർക്കിൽ കളിക്കുന്നത്.

ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ അയർലണ്ടിനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയിരുന്നു. മറുവശത്ത് പാക്കിസ്ഥാൻ അമേരിക്കൻ ടീമിനോട് ഞെട്ടിപ്പിക്കുന്ന ഒരു പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതിനു ശേഷമാണ് ഇരു ടീമുകളും കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ ഇരു ടീമുകൾക്കും വിജയം നിർണായകമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം നിർദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ന്യൂയോർക്കിലെ പിച്ച് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പേസിന് അനുകൂലമായാണ് കാണപ്പെട്ടത്. അതിനാൽ ടീമുകളൊക്കെയും 4 പേസർമാരുമായാണ് മൈതാനത്ത് എത്തിയത്. ഇന്ത്യ തങ്ങളുടെ അയർലണ്ടിനെതിരായ മത്സരത്തിലും 4 പേസർമാരെയാണ് ഉൾക്കൊള്ളിച്ചിരുന്നത്.

എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ കുൽദീപ് യാദവിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. മത്സരം ഒരുപാട് ആശങ്കകളും നിറഞ്ഞതായിരിക്കുമെന്നും, ഈ സമയത്ത് കുൽദീപിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ആകാശ് ചോപ്ര കരുതുന്നു.

“മത്സരം ഉറപ്പായും ആശങ്കകൾ നിറഞ്ഞതായിരിക്കും. മാത്രമല്ല താരങ്ങളുടെ കഴിവുകൾ മത്സരത്തിൽ പ്രധാനപ്പെട്ടതാണ്. സ്റ്റേഡിയത്തിൽ നിന്ന് തുല്യമായ പിന്തുണ ഇരു ടീമുകൾക്കും ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും മത്സര സമയത്ത് പിച്ച് ഏതു തരത്തിൽ പെരുമാറും എന്നതിനെപ്പറ്റി ആശങ്കകൾ നിലനിൽക്കുന്നു. എന്തായാലും ടോസ് മത്സരത്തിൽ നിർണായക ഘടകമാവും. കാരണം ആര് ടോസ് നേടിയാലും അവർ ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Read Also -  ബംഗ്ലാദേശിന്‍റെ 3 വിക്കറ്റ് വീണു. രസംകൊല്ലിയായി മഴ. കാൺപൂർ ടെസ്റ്റിന് തണുപ്പൻ തുടക്കം.

അങ്ങനെയെങ്കിൽ പവർപ്ലെ നന്നായി നിയന്ത്രിക്കാൻ ആദ്യം ബോൾ ചെയ്യുന്ന ടീമിന് സാധിക്കും. മത്സരത്തിൽ പേസർമാർ ആധിപത്യം പുലർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. സാധാരണ ഗതിയിൽ ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ തന്നെ അണിനിരത്താനാണ് സാധ്യത. എന്നിരുന്നാലും ഇന്ത്യക്കായി കുൽദീപ് യാദവ് മത്സരത്തിൽ കളിക്കണമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഇന്ത്യ അതിന് മുതിരുമെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല.”- ആകാശ് ചോപ്ര പറഞ്ഞു.

2023 ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നടന്നത്. മത്സരത്തിൽ പാക്കിസ്ഥാന്റെ നിർണായകമായ 2 വിക്കറ്റുകൾ കുൽദീപ് യാദവ് സ്വന്തമാക്കിയിരുന്നു. സൗദ് ഷക്കീൽ, ഇഫ്തിക്കാർ അഹമ്മദ് എന്നിവരുടെ വിക്കറ്റുകൾ ആയിരുന്നു കുൽദീപ് സ്വന്തമാക്കിയത്. ഇങ്ങനെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ കേവലം 191 റൺസിന് പുറത്താക്കാനും സാധിച്ചിരുന്നു. മത്സരത്തിൽ 10 ഓവറുകളിൽ കുൽദീപ് 35 റൺസ് മാത്രം വിട്ടു നൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. നിലവിൽ മികച്ച ഫോമിലാണ് കുൽദീപ് കളിക്കുന്നത്. 2024 ഐപിഎല്ലിൽ 11 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ കുൽദീപ് സ്വന്തമാക്കിയിരുന്നു.

Scroll to Top