അവന് സ്വയം തെളിയിക്കാൻ അവസരം നൽകൂ : ആവശ്യവുമായി മഞ്ജരേക്കർ

india vs sa 4th t20

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വളരെ അധികം നിർണായകമായ ചില പരമ്പരകളും മത്സരങ്ങളുമാണ് ഇനി വരാനുള്ളത്. ഒക്ടോബർ മാസത്തിൽ ആരംഭം കുറിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ ഇന്ത്യൻ സംഘം ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ മികച്ച ഒരു സ്‌ക്വാഡിനെ സൃഷ്ടിക്കുകയാണ് രാഹുൽ ദ്രാവിഡും ടീമും ലക്ഷ്യമിടുന്നത്. അയർലാൻഡ് എതിരായ ടി :20 ക്ക്‌ പരമ്പരക്ക്‌ പിന്നാലെ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യൻ ടീം ടി :20 പരമ്പര കളിക്കും. ഏതൊക്കെ താരങ്ങൾ ലോകകപ്പിനുള്ള ടീമിലേക്ക് സ്ഥാനം നേടുമെന്ന് ഈ പരമ്പരകൾക്ക് പിന്നാലെ അറിയാൻ സാധിക്കും

അതേസമയം ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച ആൾറൗണ്ടർ ദീപക് ഹൂഡക്ക്‌ ആവശ്യമായ അവസരം നൽകാൻ ഇന്ത്യൻ ടീം റെഡിയാകണമെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ സഞ്ജയ്‌ മഞ്ജരേക്കർ. ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ മാക്സിമം ഉപയോഗിച്ച ദീപക് ഹൂഡക്ക്‌ ഇനിയും അവസരം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ ലക്ക്നൗ താരമായിരുന്ന ദീപക് ഹൂഡ 451 റൺസാണ് നേടിയിരുന്നത്.”നേരത്തെ സൗത്താഫ്രിക്കക്ക്‌ എതിരായ പരമ്പരയിൽ നിന്നും അവസരം ലഭിക്കാതെ പോയ ദീപക് ഹൂഡ അയർലാൻഡിനെതിരായ രണ്ട് ടി :20 കളും കളിക്കുമെന്നാണ് എന്റെ വിശ്വാസം. അയർലാൻഡ് എതിരെ പ്ലേയിംഗ്‌ ഇലവനിലേക്ക് ദീപക് എത്തിയാൽ അവന് അത്‌ ലോകക്കപ്പ് ടീമിലേക്ക് എത്താനുള്ള അവസരം കൂടിയാണ്.”

See also  രോഹിത് ശര്‍മ്മ ധോണിയേപ്പോലെ. കാരണം സുരേഷ് റെയ്‌ന പറയുന്നു.

” അതിനാൽ തന്നെ എനിക്ക് വിശ്വാസം ഉണ്ട് അവൻ ഓരോ അവസരവും ഉപയോഗിക്കും. കൂടാതെ ഇന്ത്യൻ ടീമിൽ ദീപക് ഹൂഡയെ പോലൊരു താരം മിഡിൽ ഓർഡറിൽ കളിക്കാൻ അർഹൻ ആണ് ” മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു

Scroll to Top