ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശേഷം വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്. ഡിസംബർ 6 മുതൽ അഡ്ലൈഡിലാണ് രണ്ടാം ടെസ്റ്റ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.
ഡേ നൈറ്റ് മത്സരമാണ് നടക്കാനിരിക്കുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരത്തിലൂടെ ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല പരിക്ക് മൂലം ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ശുഭ്മാൻ ഗില്ലും രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടീമിലേക്കെത്തും . ഈ സാഹചര്യത്തിൽ ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അണിനിരത്താൻ സാധ്യതയുള്ള ടീമിനെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നേരിട്ട് പ്ലേയിങ് ഇലവനിലേക്ക് എത്തണം എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ദേവദത് പടിക്കലിനെയും ധ്രുവ് ജൂറലിനെയും ഒഴിവാക്കി ഇന്ത്യ ഈ ബാറ്റർമാരെ പരിഗണിക്കണം എന്ന് ഗവാസ്കർ പറയുന്നു. മാത്രമല്ല ബാറ്റിംഗ് ഓർഡറിൽ വലിയ മാറ്റങ്ങൾ ഇന്ത്യ വരുത്തേണ്ടതുണ്ട് എന്നും സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടുകയുണ്ടായി.
രോഹിത് ശർമയുടെ അഭാവത്തിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്തത് രാഹുൽ ആയിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ രാഹുൽ കാഴ്ചവച്ചത്. എന്നാൽ രാഹുലിനെ ഇപ്പോൾ ആറാം നമ്പറിലേക്ക് ഇന്ത്യ മാറ്റേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.
“രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇലവനിലേക്ക് തിരികെ എത്തണം. ഈ മാറ്റങ്ങളാണ് ഇന്ത്യ ടീമിൽ വരുത്തേണ്ടത്. മാത്രമല്ല ബാറ്റിംഗ് ഓർഡറിലും വലിയ മാറ്റങ്ങൾ തന്നെ ഇന്ത്യയ്ക്ക് ആവശ്യമാണ്. രാഹുലിന് പകരം രോഹിത് ശർമ തന്നെ ഓപ്പണിങ് ഇറങ്ങണം. ശുഭ്മാൻ ഗിൽ രണ്ടാം മത്സരത്തിൽ മൂന്നാമനായി കളിക്കണമെന്നാണ് പറയാനുള്ളത്. പഠിക്കലിനെയും ജൂറലിനെയും രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ഇന്ത്യ മാറ്റി നിർത്തണം. രാഹുൽ മത്സരത്തിൽ ആറാം നമ്പറിൽ ആയിരിക്കണം ബാറ്റ് ചെയ്യേണ്ടത്.”- സുനിൽ ഗവാസ്കർ പറയുന്നു.
മാത്രമല്ല ആദ്യ മത്സരത്തിൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ മാത്രമായിരുന്നു സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സുന്ദറിന് പകരം ജഡേജയെ ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിപ്പിക്കാൻ തയ്യാറാവണമെന്നും ഗവാസ്കർ പറയുകയുണ്ടായി. “വാഷിംഗ്ടൺ സുന്ദറിന്റെ സ്ഥലത്ത് ജഡേജയാണ് രണ്ടാം മത്സരത്തിൽ കളിക്കേണ്ടത്”- ഗവാസ്കർ കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ 3 മാറ്റങ്ങളാണ് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ സുനിൽ ഗവാസ്കർ പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള പരിശീലന മത്സരത്തിലാണ് ഇന്ത്യൻ ടീം.