ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിച്ച ശേഷം എല്ലാവരും ഇത്തവണ കിരീടം നേടുമെന്ന് വിശ്വസിച്ച പ്രധാന ടീമാണ് മോർഗൻ നയിക്കുന്ന കൊൽക്കത്ത ടീം. മികച്ച ഒരുപിടി താരങ്ങളുമായി എത്തിയ ടീമിന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനായില്ല. സീസണിൽ ഇതുവരെ കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ഏഴിലും തോൽവി മാത്രം നേരിട്ട ടീമിന്റെ പ്ലേഓഫ് സാധ്യതകളെല്ലാം നഷ്ടമായ നിലയിലാണ്. സീസണിൽ ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടീം ഭാവിയെ കൂടി ബാധിക്കുന്നത്. മികച്ച താരങ്ങൾ പലരും നിരാശരാക്കുമ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച പ്രകടനമാണ് ഓപ്പണിങ് ബാറ്റിങ് മികവ് ആവർത്തിക്കുന്ന ഇടംകയ്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വെങ്കടേഷ് അയ്യർ ടീമിനായി പുറത്തെടുക്കുന്നത്. സീസണിൽ കളിച്ച അഞ്ചിൽ മൂന്ന് കളികളിലും 40+സ്കോർ നേടിയ താരം ഇപ്പോൾ ബൗളിംഗ് മികവും ഒരുപോലെ ആവർത്തിക്കുന്നുണ്ട്.
അതേസമയം വെങ്കടേശ് അയ്യർ ഭാവി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷയാണ് എന്ന് വാനോളം പുകഴ്ത്തുകയാണ് മുൻ ഇതിഹാസതാരം സുനിൽ ഗവാസ്ക്കർ. കൊൽക്കത്ത ടീമിലേക്ക് സർപ്രൈസ് ഓപ്പണറായി എത്തി വെടികെട്ടും ബാറ്റിങ് പ്രകടനവും ഒപ്പം 140 കിലോമീറ്ററിന് അരികിൽ വേഗതയിൽ പന്തുകൾ കൂടി എറിയുന്ന താരം ഇതിനകം തന്നെ മുൻ താരങ്ങളിൽ നിന്നും അടക്കം പ്രശംസ നേടി കഴിഞ്ഞു. കൂടാതെ താരത്തിൽ കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീം കാത്തിരുന്ന പ്രധാന ആൾറൗണ്ടറെ ലഭിച്ചുവെന്നാണ് സുനിൽ ഗവാസ്ക്കർ ഇപ്പോൾ പ്രവചിക്കുന്നത്.5 കളികൾ സീസണിൽ കളിച്ച താരം 193 റൺസും ചില റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു.
“നിലവിലെ ഐപിൽ ഫോം കൂടി നമ്മൾ പരിഗണിക്കുമ്പോൾ വെങ്കടേഷ് അയ്യരിൽ കൂടി നമ്മൾ കാത്തിരുന്ന ആൾറൗണ്ടറെ ലഭിച്ചുവെന്നാണ് എന്റെ വിശ്വാസം. ഒപ്പം ഹാർദിക് പാണ്ട്യ മുംബൈക്കായി തന്റെ ബാറ്റിങ് ഫോമിലേക്ക് കൂടി എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.വെങ്കടേഷ് അയ്യർ ബാറ്റിംഗിൽ ആരെയും തന്നെ ഭയക്കുന്നില്ല. കൂടാതെ അദ്ദേഹത്തിന്റെ പുൾ ഷോട്ടും ഡ്രൈവുകളും എല്ലാം ഏറെ മനോഹരമാണ്.അതിവേഗത്തിൽ ബോൾ ചെയ്യില്ല എങ്കിലും ബാറ്റ്‌സ്മാന്മാരെ യോർക്കർ പന്തുകളാൽ കുഴക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓപ്ഷൻ കൂടിയാണ് വെങ്കടേഷ് അയ്യർ “സുനിൽ ഗവാസ്ക്കർ അഭിപ്രായപെട്ടു.