അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനത്തോടെ കുതിപ്പ് തുടരുകയാണ് ഇന്ത്യൻ ടീം. വിരാട് കോഹ്ലി ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞതിന് പിന്നാലെ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകക്കപ്പ്, ടി :20 ക്രിക്കറ്റ് ലോകക്കപ്പ് എന്നിവയാണ് രോഹിത് ശർമ്മക്കും ടീമിനും മുൻപിലുള്ള പ്രധാന ലക്ഷ്യങ്ങൾ.എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ച ആരാകും നെക്സ്റ്റ് ക്യാപ്റ്റൻ എന്നുള്ള ചോദ്യമാണ്. ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സാബ കരീം.
ക്യാപ്റ്റൻ സ്ഥാനത്ത് അനേകം ഓപ്ഷനുകൾ ഇന്ത്യൻ ടീമിൽ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇത് വളരെ അധികം ഉപയോഗമായി ഭാവിയിൽ മാറുമെന്നും തുറന്ന് പറഞ്ഞു.നിരവധി ക്യാപ്റ്റൻസി ഓപ്ഷനുകൾ ഉള്ളത് ഇന്ത്യൻ ക്രിക്കറ്റിന് സഹായകമാകുമെന്ന് പറഞ്ഞ സാബ കരീം വിദേശ പരമ്പരകളിൽ അടക്കം അത് ഹെൽപ്പ് ആയി മാറുമെന്നും വിശദമാക്കി.
” കെൽ. രാഹുൽ, റിഷാബ് പന്ത്, ഹാർദിക്ക് പാണ്ട്യ,ശ്രേയസ് അയ്യർ അങ്ങനെ അനവധി ക്യാപ്റ്റൻസി ഓപ്ഷൻ ഉണ്ട്. അതെല്ലാം നമുക്ക് ഇന്ത്യൻ ടീമിന് വളരെ സഹായകമാണ്.ഐപിഎല്ലിൽ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് ഹാർദിക്ക് പാണ്ട്യ. ഹാർദിക്ക് ടീമിനെ നയിച്ച രീതി മികച്ച റിപ്പോർട്ട് തന്നെയാണ് ഗുജ്‌റാത്ത് ക്യാമ്പിൽ നിന്നും ലഭിക്കുന്നത് ”
അദ്ദേഹം യുവ താരങ്ങളെയും സീനിയർ താരങ്ങളെ ഉള്‍പ്പെടെ പ്രചോദിപ്പിച്ചു. ഐപിൽ ക്യാപ്റ്റൻസി മികവാണ് അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിച്ചത്.താൻ ഫിറ്റാണെന്നതും റൺസ് നേടാനായി കഴിയുമെന്നതും ഹാർദിക്ക് തെളിയിക്കുന്നതും നല്ല കാഴ്ചയാണ്.ടി20 ലോകകപ്പിലും സമാന പ്രകടനം പ്രതീക്ഷിക്കുന്നു ” സാബ കരീം അഭിപ്രായം വിശദാമാക്കി