സിംബാബ്‌വെയ്‌ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങും. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി എത്തിയ സിംബാബ്‌വെയ്‌ക്ക്, അതിനോടൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാനായില്ലാ.
സിംബാബ്‌വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 30 ഓവറില്‍ വിജയിക്കുകയും ചെയ്തു. വമ്പന്‍ വിജയം നേടിയ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലാ. ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് ബാറ്റിംഗ് പരിശീലനത്തിനായി കെല്‍ രാഹുല്‍ ഓപ്പണിംഗില്‍ എത്തിയേക്കാം. മൂന്നു പേസര്‍മാരും മികച്ച പ്രകടനം നടത്തിയതിനാല്‍ ആവേശ് ഖാനു ബെഞ്ചിലിരിക്കേണ്ടി വരും. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും സ്പിന്നര്‍ കുല്‍ദീപ് യാദവ് റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാട്ടിയിരുന്നു.
India (probable): Shikhar Dhawan, Shubman Gill, Ishan Kishan, KL Rahul (capt), Deepak Hooda, Sanju Samson (wk), Axar Patel, Deepak Chahar, Kuldeep Yadav, Prasidh Krishna, Mohammed Siraj
ടോപ്പ് ഓഡറിലെ തകര്‍ച്ചയാണ് സിംബാബ്‌വെയെ പുറകോട്ടടിക്കുന്നത്. ബംഗ്ലാദേശ് പര്യടനം മുതല്‍ സിംബാബ്‌വയുടെ പ്രശ്നവും ഇതായിരുന്നു. ശക്തമായ കൂട്ടുകെട്ട് സൃഷ്ടിച്ചാലാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ മത്സരത്തില്‍ വാലറ്റത്തിന്‍റെ മികവിലൂടെയാണ് സ്കോര്‍ ബോര്‍ഡ് 150 കടന്നത്.
Zimbabwe (probable): Tadiwanashe Marumani, Innocent Kaia, Sean Williams, Wessly Madhevere, Sikandar Raza, Regis Chakabva (capt & wk), Ryan Burl, Luke Jongwe, Bradley Evans, Victor Nyauchi, Richard Ngarava
ഇന്ത്യന്‍ സമയം ഉച്ചക്ക് 12:45 മുതലാണ് മത്സരം. സോണി സ്പോര്‍ട്ട്സ്, ദൂരദര്‍ശന്‍ എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം.