വീണ്ടും ടെസ്റ്റ് റാങ്കിങ്‌സ് തലപ്പത്തേക്ക് വിരാട് കോഹ്‌ലിയും സംഘവും കുതിച്ചു .
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചാണ് ഇന്ത്യൻ ടീം ആധിപത്യം ഉറപ്പിച്ചത് .ഇന്നലെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-1 ജയം സ്വന്തമാക്കിയാണ് ഇന്ത്യൻ ടീം ഒരിടവേളക്ക് ശേഷം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും തിരച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ന്യൂസിലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്‌സ് പ്രകാരം 122 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നേടിയെടുത്തു . 118 റേറ്റിംഗ് പോയിന്റുള്ള ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ് ഇപ്പോൾ . 113 റേറ്റിംഗ് പോയിന്റ് കൈവശമുള്ള ഓസ്ട്രേലിയ മൂന്നാമതും 105 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.
റാങ്കിങ്ങിൽ ഏറ്റവും പിന്നിൽ പത്താം സ്ഥാനത്ത് ബംഗ്ലാദേശ് ടീമാണ് .
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് വിജയിച്ചതോടെ ഐസിസി സംഘടിപ്പിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടി കഴിഞ്ഞു .നേരത്തെ അവസാന ടെസ്റ്റിൽ സമനില മാത്രം മതിയായിരുന്നു ഇന്ത്യക്ക് ഫൈനൽ പ്രവേശനം ഉറപ്പിക്കുവാൻ .നാലാം ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നേൽ ഓസ്ട്രേലിയ ഫൈനലിൽ കയറിയേനെ .ജൂണില്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ടീമാണ് ഇന്ത്യയുടെ എതിരാളികള്‍.