ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനം. റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ താരങ്ങള്‍

Gill rankings rise scaled

ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഏകദിന റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും. നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ 67 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് റാങ്കിങ്ങില്‍ മൂന്നാമത് എത്തി. ഇഷാന്‍ കിഷനാവട്ടെ പാക്കിസ്ഥാനെതിരെ 82 റണ്‍സ് നേടി 12 സ്ഥാനങ്ങള്‍ മുന്നേറി 24ാമത് എത്തി.

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ ബാബര്‍ അസം തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 882 റേറ്റിങ്ങ് പോയിന്‍റാണ് താരത്തിനുള്ളത്. സൗത്താഫ്രിക്കന്‍ താരം വാന്‍ ഡര്‍ ദുസനാണ് രണ്ടാം സ്ഥാനത്ത്.

ബോളിംഗില്‍ പാക്ക് താരം ഷഹീന്‍ അഫ്രീദി 4 സ്ഥാനങ്ങള്‍ മുന്നേറി അഞ്ചാമത് എത്തി. സഹതാരങ്ങളായ ഹാരീസ് റൗഫ് (29) നസീം ഷാ (68) എന്നിവരും റാങ്കിങ്ങ് മെച്ചപ്പെടുത്തി. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കീബ് അല്‍ ഹസ്സന്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡാണ് ഒന്നാമത്

ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങ്

ബാറ്റിംഗ്

ശുഭ്മാന്‍ ഗില്‍ (3) വിരാട് കോഹ്ലി (10) രോഹിത് ശര്‍മ്മ (11) ഇഷാന്‍ കിഷന്‍ (24)

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

ബൗളിംഗ്

മുഹമ്മദ് സിറാജ് (8) കുല്‍ദീപ് യാദവ് (12) ഷര്‍ദ്ദുല്‍ താക്കൂര്‍ (32)

ഓള്‍റൗണ്ടര്‍

ഹര്‍ദ്ദിക്ക് പാണ്ട്യ (10)

Scroll to Top