പാകിസ്ഥാന് മുമ്പിൽ ഇന്ത്യ വിറയ്ക്കും.. കോഹ്ലിയും രോഹിത്തും പോയാൽ ഇന്ത്യ പൂജ്യമെന്ന് സൽമാൻ ബട്ട്.

Rohit Sharma and Virat Kohli. Poto Getty

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാകപ്പ് മത്സരം ഇന്നാണ് നടക്കുന്നത്. ലോകക്രിക്കറ്റ് ആരാധകർ അങ്ങേയറ്റം ആവേശത്തോടെ കാണുന്ന ഈ മത്സരത്തിനു മുൻപായി ഇന്ത്യയെ വിമർശിച്ച് മുൻ പാകിസ്ഥാൻ നായകൻ സൽമാൻ ബട്ട്. പലപ്പോഴും സമ്മർദ്ദത്തിന് കീഴിൽ തകരുന്ന ടീമാണ് ഇന്ത്യ എന്നാണ് സൽമാൻ ബട്ട് പറയുന്നത്. ഇന്ത്യ കൂടുതലായും വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സീനിയർ താരങ്ങളെ ആശ്രയിക്കുന്നുവെന്നും ഇവരുടെ വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമാകുന്ന മത്സരങ്ങളിലൊക്കെ പരാജയം നേരിടുന്നുമെന്നുമാണ് സൽമാൻ പറയുന്നത്. എന്നാൽ മറുവശത്ത് പാകിസ്താന്റെ ബോളിഗ് നിര എല്ലായിപ്പോഴും ഇന്ത്യയ്ക്ക് ഭീഷണി ഉയർത്താറുണ്ടെന്നും ബട്ട് പറഞ്ഞു.

സ്ഥിരമായി 90 മൈൽ സ്പീഡിൽ പന്തെറിയാൻ സാധിക്കുന്ന ഒരു നിരയാണ് പാക്കിസ്ഥാൻ ടീമിനുള്ളത് എന്നാണ് ബട്ട് പറയുന്നത്. “ഞങ്ങൾക്ക് 90 മൈൽ സ്പീഡിൽ പന്തെറിയാൻ സാധിക്കുന്ന ഒരുപാട് ബോളർമാരുണ്ട്. ആ സ്പീഡിൽ എറിയാൻ സാധിക്കാത്ത ബോളർമാരും നല്ല വേഗതയുള്ളവർ തന്നെയാണ്. മാത്രമല്ല പാക്കിസ്ഥാൻ നിരയിൽ രണ്ടുതരം സ്പിന്നർമാരും അണിനിരക്കുന്നുണ്ട്. ഒപ്പം ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടറുമുണ്ട്. അവന് ഏകദേശം 140 കിലോമീറ്റർ സ്പീഡിൽ വരെ പന്തറിയാനും സാധിക്കുന്നു.”- സൽമാൻ ബട്ട് പറയുന്നു.

Read Also -  "ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. അത്രയ്ക്ക് ശക്തരാണവർ." ഹർഭജൻ പറയുന്നു.

“എന്നാൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളിംഗ് വളരെ ദുർബലമാണ്. പല ബോളർമാരുടെയും ഫിറ്റ്നസ് ആശങ്കയായി നിലനിൽക്കുന്നു. പല മികച്ച കളിക്കാരും ഒരുപാട് നാളുകളായി ടീമിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. അവർ ദുർബലരാണ് എന്ന് വിലയിരുത്താൻ സമയമായിട്ടില്ല. എന്നിരുന്നാലും എല്ലാ ആത്മാർത്ഥതയോടെയും അവർക്ക് കളിക്കാൻ സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും മാറ്റിനിർത്തിയാൽ ഇന്ത്യൻ നിരയിൽ ബാക്കിയുള്ളതൊക്കെയും യുവതാരങ്ങൾ മാത്രമാണ്. കഴിഞ്ഞ സമയങ്ങളിൽ ഇവരൊക്കെയും കുറച്ചധികം ക്രിക്കറ്റ് കളിച്ചെങ്കിലും അത്ര പരിചയസമ്പന്നരല്ല.”- ബട്ട് കൂട്ടിച്ചേർത്തു.

“നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് ഒരുപാട് പ്രതീക്ഷകളാണുള്ളത്. അത് അവരുടെ സമ്മർദ്ദം കൂടാൻ കാരണമാകുന്നു. ഇന്ത്യ പാക്കിസ്ഥാനെതിരെ വിരളമായി മാത്രമാണ് കളിക്കാറുള്ളത്. അതുകൊണ്ടുതന്നെ മത്സരത്തിൽ സമ്മർദ്ദമേറാനും ഇന്ത്യ കുടുങ്ങാനും സാധ്യതയുണ്ട്.”- സൽമാൻ ബട്ട് പറഞ്ഞുവെക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമാണ് പാകിസ്ഥാനെതിരെ നടക്കുന്നത്. ഏകദിന ലോകകപ്പിൽ വമ്പൻ മത്സരങ്ങൾ വരാനിരിക്കുമ്പോൾ പാകിസ്ഥാനെതിരെ മത്സരത്തിൽ വിജയം നേടിയാൽ അത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം തന്നെ ഉണ്ടാകും.

Scroll to Top