ആ ടീമിനെതിരെ ഇന്ത്യയുടെ മുട്ടിടിയ്ക്കും അവരുടെ പ്രഹരശേഷി ഇന്ത്യ താങ്ങില്ല. മുന്നറിയിപ്പുമായി സുരേഷ് റെയ്‌ന.

F51zNjNaAAAe2 g

2023 ഏഷ്യാകപ്പിന് ശേഷവും ഇന്ത്യയ്ക്ക് മുൻപിലുള്ളത് വലിയ പരീക്ഷണങ്ങളാണ്. ഏഷ്യാകപ്പിന് ശേഷം ശക്തരായ ഓസ്ട്രേലിയക്കെതിരെ നാട്ടിൽ കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. എന്നാൽ ഈ മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഏകദിന പരമ്പരയിൽ ഇന്ത്യയെക്കാൾ മേൽക്കൈ ഓസ്ട്രേലിയയ്ക്കാണ് ഉള്ളതെന്നും, വിജയം കുറിക്കാൻ ഇന്ത്യ കുറച്ചധികം മാറ്റങ്ങൾ ടീമിലടക്കം വരുത്തേണ്ടി വരുമെന്നും സുരേഷ് റെയ്ന പറയുന്നു.

ഓസ്ട്രേലിയൻ ടീമിന്റെ നിലവിലെ നിലവാരത്തെ ചൂണ്ടിക്കാട്ടിയാണ് റെയ്ന സംസാരിച്ചത്. “നിലവിലെ ഓസ്ട്രേലിയൻ ടീമിന് വളരെ മികച്ച ഇടംകൈ- വലംകൈ കോമ്പിനേഷനുകളുണ്ട്. മാത്രമല്ല മത്സരം നടക്കുന്ന ഇൻഡോർ സ്റ്റേഡിയം വളരെ ചെറുതുമാണ്. രാജ്കോട്ടിലെ വിക്കറ്റ് ഫ്ലാറ്റ് ആണ്. അത് ബാറ്റിംഗിനെമാത്രമാണ് അനുകൂലിക്കുക. മറ്റൊരു മത്സരം നടക്കുന്ന മോഹാലിയിൽ കളിച്ച് ഓസ്ട്രേലിയക്ക് നല്ല അനുഭവസമ്പത്തുമുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് മേൽക്കൈയുണ്ട് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- സുരേഷ് റെയ്ന പറയുന്നു.

ഈ വർഷം തുടക്കത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. അന്ന് ഓസ്ട്രേലിയയെ 2-1 എന്ന നിലയിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇനി അത് ബുദ്ധിമുട്ടാണ് എന്ന് റെയ്ന പറയുന്നു. പരമ്പരയിൽ 3-0 എന്ന നിലയിൽ വിജയിച്ചാലും, 3-0 എന്ന നിലയിൽ പരാജയപ്പെട്ടാലും ലോകകപ്പിനായി ടീം ഏതുതരത്തിൽ തയ്യാറെടുക്കുന്നു എന്നതിലാണ് കാര്യം എന്നാണ് റെയ്ന പറയുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ വിവിധ പരീക്ഷണങ്ങളിലൂടെ ഇന്ത്യൻ ടീം കടന്നുപോകുമെന്നും റെയ്ന പറയുകയുണ്ടായി. ഇതോടൊപ്പം പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടാൻ പോകുന്ന താരം രോഹിത് ശർമയായിരിക്കും എന്നും റെയ്ന പ്രവചിക്കുന്നു.

Read Also -  ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.

ഓസ്ട്രേലിയൻ പേസ് ബോളർ ജോഷ് ഹേസൽവുഡ് പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കും എന്നാണ് സുരേഷ് റെയ്നയുടെ അനുമാനം. ഈ മാസം 22നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങൾ നടക്കുന്ന പരമ്പര ആരംഭിക്കുന്നത്. ശേഷം ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരവും ഓസ്ട്രേലിയക്കെതിരെയാണ്. ലോകകപ്പിന് ശേഷം അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ട്വന്റി20 പരമ്പരയും ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുന്നുണ്ട്. ഓസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചുള്ള പരിചയം ലോകകപ്പിൽ സഹായകരമായേക്കും.

Scroll to Top