ഐസിസി ടി20 ലോകകപ്പില്‍ കിരീടമില്ലാതെ ഒരിക്കല്‍ കൂടി ഇന്ത്യ പുറത്തായി. അഫ്ഗാനിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍റ് വിജയിച്ചതോടെ ഇന്ത്യ പുറത്തായി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍റ് മറികടന്നു.
ഇതോടെ ഇന്ത്യയും നമീബയും തമ്മിലുള്ള മത്സരം അപ്രമാസക്തമായി. പാക്കിസ്ഥാനോടും ന്യൂസിലന്‍റിനോടും നേരിട്ട തോല്‍വിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2012 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ സെമിഫൈനലില്‍ കയറാതെ പുറത്താവുന്നത്. അഫ്ഗാനിസ്ഥാന്‍ തോല്‍വി നേരിട്ടതോടെ നമീബിയക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം ഇന്ത്യ റദ്ദാക്കി.
ടി20 ലോകകപ്പിലെ ക്യാപ്റ്റനായി കോഹ്ലിയുടെ അവസാന മത്സരമാണ് ഇത്. ഇതുവരെ അവസരം ലഭിക്കാത്തവര്‍ക്ക് അടുത്ത മത്സരത്തില്‍ അവസരം ലഭിച്ചേക്കാം. ടി20 ലോകകപ്പിനു ശേഷം ന്യൂസിലന്‍റുമായുള്ള പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 3 ടി20 യും രണ്ട് ടെസ്റ്റും ഇന്ത്യ കളിക്കും.