കളി തോറ്റെങ്കിലും അപൂർവ്വ റെക്കോർഡുമായി റാഷിദ്‌ ഖാൻ :ചരിത്രത്തിലെ നാലാം താരം

images 2021 11 02T184259.038

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം പ്രതീക്ഷകൾക്ക് ഒടുവിൽ അത്യന്തം നിരാശയുടെ അവസാനം. നിർണായക മത്സരത്തിൽ കിവീസ് ടീമിന് മുൻപിൽ 8 വിക്കറ്റ് തോൽവി വഴങ്ങിയ അഫ്‌ഘാൻ ടീം സെമി ഫൈനലിലേക്ക്‌ പ്രവേശനം നേടാതെ പുറത്തായപ്പോൾ എല്ലാ തലത്തിലും ഈ ഒരു കിവീസ് ജയം തിരിച്ചടി സമ്മാനിച്ചത് വിരാട് കോഹ്ലിക്കും ടീമിനുമാണ്. ഇന്നത്തെ ജയത്തോടെ കിവീസ് ടീം 8 പോയിന്റുകൾ നേടി സെമി ഫൈനലിലേക്ക് സ്ഥാനം നെടുമ്പോൾ ഇന്ത്യ ഒരിക്കൽ കൂടി ടി :20 ലോകകപ്പ് സെമി ഫൈനലിൽ പോലും സ്ഥാനം നേടാതെ പുറത്തായി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്‌ഘാൻ ടീമിന് ചെറിയ ടോട്ടൽ മാത്രമേ നേടുവാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ കിവീസ് നായകൻ കെയ്ൻ വില്യംസണിന്‍റെ ബാറ്റിങ് അവർക്ക് ജയം സമ്മാനിച്ചു.

എന്നാൽ ഇന്നത്തെ മത്സരത്തിൽ വളരെ അപൂർവ്വമായ ഒരു റെക്കോർഡ് കൂടി നേടുവാൻ അഫ്‌ഘാനിസ്ഥാന്റെ സ്റ്റാർ ലെഗ് സ്പിന്നർ റാഷിദ്‌ ഖാന് സാധിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച കിവീസ് ടീം ഓപ്പണിങ് ബാറ്റ്‌സ്മാൻ ഗുപ്റ്റിലിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഖാൻ തന്റെ ടി :20 കരിയറിലെ നാനൂറാം വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.ഒരു മനോഹരമായ ഗൂഗ്ലിയിൽ കൂടി ഗുപ്റ്റിൽ വിക്കറ്റ് വീഴ്ത്തി ടി :20 ക്രിക്കറ്റിൽ 400 വിക്കറ്റുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ റാഷിദ് ഖാൻ ഈ നേട്ടത്തിൽ എത്തുന്ന നാലാമത്തെ മാത്രം താരമാണ്.കൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ സ്പിൻ ബൗളർ കൂടിയാണ് റാഷിദ്‌ ഖാൻ.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

അന്താരാഷ്ട്ര ക്രിക്കറ്റിലും വ്യത്യസ്ത ടി :20 ലീഗുകളിലും കളിക്കാറുള്ള റാഷിദ്‌ ഖാൻ ഈ ടി :20 ലോകകപ്പിൽ അടക്കം മികച്ച ഫോമാണ് പുറത്തെടുക്കുന്നത്. കൂടാതെ ഐപിഎല്ലിൽ താരം മികച്ച ഫോം കാഴ്ചവെച്ചിരുന്നു. ഈ റെക്കോർഡ് പട്ടികയിൽ 553 ടി :20 വിക്കറ്റുകളുമായി വിൻഡീസ് താരം ഡ്വയൻ ബ്രാവോയാണ് മുൻപിൽ രണ്ടാം സ്ഥാനത്തിൽ വിൻഡീസ് സ്പിന്നരായ സുനിൽ നറൈൻ (425 വിക്കറ്റ് ).മൂന്നാം സ്ഥാനത്തുള്ളത് സൗത്താഫ്രിക്കൻ താരം ഇമ്രാൻ താഹിറാണ് (420 വിക്കറ്റ് )

Scroll to Top