അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചു ഇന്ത്യ അഞ്ചാം ലോകകപ്പില്‍ മുത്തമിട്ടു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയെടുത്തു. അര്‍ധ സെഞ്ചുറിയുമായി നിഷാന്ത് സന്ധുവിന്‍റെയും (54 പന്തില്‍ 50) ഷെയ്ഖ് റഷീദിന്‍റെയും (84 പന്തില്‍ 50) മികവിലാണ് ഇന്ത്യന്‍ വിജയം. രാജ് ഭാവ 54 പന്തില്‍ 35 റണ്‍സ് നേടി. അവസാനം തുടര്‍ച്ചയായ രണ്ട് സിക്സ് പറത്തിയാണ് ദിനേശ് ബാണ മത്സരം ഫിനിഷ് ചെയ്തത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ടിനു വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. 91 ന് 7 എന്ന നിലയില്‍ വീണ ഇംഗ്ലണ്ടിനെ 116 പന്തില്‍ 12 ഫോറുമായി 95 റണ്‍സ് നേടിയ ജെയിംസ് റ്യൂവിന്‍റെയും 65 പന്തില്‍ 34 റണ്‍സ് നേടിയ ജെയിംസ് സെയ്ല്‍സിന്‍റെയും പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിചേര്‍ത്തു.
ബൗളിംഗില്‍ അഞ്ചു വിക്കറ്റ് നേടിയ രാജ് ഭാവയും നാലു വിക്കറ്റ് നേടിയ രവി കുമാറുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരം 3.3 ഓവർ ആയപ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ പുറത്താക്കി രവികുമാർ തന്നെയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. 43-ാം ഓവറിലെ ആദ്യപന്തിൽ റൂ പുറത്തായി. പിന്നീട് അഞ്ച് റൺസിനിടെ അടുത്ത രണ്ട് വിക്കറ്റും വീണതോടെ ഇംഗ്ലണ്ട് ഇന്നിംങ്സ് അവസാനിച്ചു.
ഇന്ത്യയുടെ അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു. മുഹമ്മദ്, കൈഫ്(2000), വിരാട് കോലി(2008), ഉന്‍മുക്ത് ചന്ദ്(2012), പൃഥ്വി ഷാ(2018) എന്നിവര്‍ക്കുശേഷം ഇന്ത്യക്ക് അണ്ടര്‍-19 ലോകകപ്പ് സമ്മാനിക്കുന്ന നായകനാണ് യാഷ് ദുള്‍.