ക്യാപ്റ്റന്‍ സഞ്ചു ❛സൂപ്പര്‍ ഹിറ്റ്❜. പരമ്പര തൂത്തുവാരി ഇന്ത്യ.

sanju samson 1248.jpg.image .845.440

ന്യൂസിലന്‍റ് എ ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ ടീം. സഞ്ചുവിന്‍റെ കീഴില്‍ ഇറങ്ങിയ ഇന്ത്യക്ക് 3 മത്സരങ്ങളിലും വിജയിക്കാനായി. മൂന്നാം മത്സരത്തില്‍ റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 38.3 ഓവറില്‍ 178 ല്‍ എല്ലാവരും പുറത്തായി. 106 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ എ നേടിയത്.

സ്കോര്‍ – ഇന്ത്യ A – 284(49.3) ന്യൂസിലന്‍റ് A – 178(38.3)

വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് ആദ്യ വിക്കറ്റില്‍ അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു.എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ന്യൂസിലന്‍റിന് തിരിച്ചടിയായി. ഡേയ്ന്‍ ക്ലിവറിനെ (89 പന്തില്‍ 83) പുറത്താക്കിയതോടെ ന്യൂസിലന്‍റ് 152 ന് 6 എന്ന നിലയിലായി. പിന്നാലെ മൈക്കിള്‍ റിപ്പണും (29) പോയതോടെ ഇന്ത്യ അനായാസം വിജയം നേടി. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം

മത്സരത്തില്‍ 8 ബൗളര്‍മാരെ സഞ്ചു സാംസണ്‍ ഉപയോഗിച്ചു.

See also  സഞ്ജുവിന്റെ ആ ഉപദേശമാണ് മികച്ച പ്രകടനം നടത്താൻ സഹായിച്ചത്. പരാഗിന്റെ വാക്കുകൾ ഇങ്ങനെ.

ഇന്ത്യക്കായി രജ് ബവ 4 ഉം കുല്‍ദീപ് യാദവ്, ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ത്രിപാഠി, റിഷി ധവാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറില്‍ 284 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 68 പന്തുകൾ നേരിട്ട ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ 54 റൺസെടുത്തു ടോപ്പ് സ്കോററായി. രണ്ടു സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ അഭിമന്യു ഈശ്വരനും ഇന്ത്യ എ ടീമിനായി തിളങ്ങി. 35 പന്തുകളിൽനിന്ന് 39 റൺസാണു താരം നേടിയത്. തിലക് വര്‍മ്മ 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന നിമിഷം ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

33 പന്തുകളിൽനിന്ന് 51 റണ്‍സാണ് താക്കൂറിന്‍റെ സമ്പാദ്യം. 4 ഫോറും 3 സിക്സും അടങ്ങുന്നതാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ ഇന്നിംഗ്സ്

Scroll to Top