ഓസീസ് മണ്ണിൽ പൊട്ടിത്തകർന്ന് ഇന്ത്യ എ. നിതിഷ് 0, കിഷൻ 4, ഈശ്വരൻ 7. ഇന്ത്യ 107ന് പുറത്ത്..

ഓസ്ട്രേലിയ എ ടീമിന് മുമ്പിൽ തകർന്നടിഞ്ഞ് ഇന്ത്യയുടെ യുവനിര. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തിലാണ്  ബാറ്റിംഗ് ദുരന്തം കാണാൻ സാധിച്ചത്. ഇന്ത്യൻ ടീമിലേക്ക് ക്ഷണംകിട്ടിയ മുഴുവൻ ബാറ്റർമാരും മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെട്ടതാണ് കണ്ടത്. മാത്രമല്ല ഇന്ത്യ എ ടീം കേവലം 107 റൺസിന് ആദ്യ ഇന്നിംഗ്സിൽ പുറത്താവുകയുണ്ടായി. നായകൻ ഋതുരാജും അഭിമന്യു ഈശ്വരനും അരങ്ങേറ്റക്കാരനായ നിതീഷ് റെഡിയുമെല്ലാം മത്സരത്തിൽ ബാറ്റിംഗിൽ പൂർണ്ണ പരാജയമായി മാറി. ഇത് ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീമിനായി അഭിമന്യു ഈശ്വരനും നായകൻ ഋതുരാജുമാണ് ക്രീസിലെത്തിയത്. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഋതുരാജ് മടങ്ങി. അഭിമന്യു ഈശ്വരന് കേവലം 7 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്. മൂന്നാമനായി എത്തിയ സായി സുദർശനും ദേവദത് പടിക്കലുമാണ് അല്പമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. പടിക്കൽ മത്സരത്തിൽ 77 പന്തുകളിൽ 36 റൺസ് നേടി. സായി സുദർശൻ 21 റൺസ് ആണ് നേടിയത്. ഇതിന് പിന്നാലെ ഇരുവരെയും പുറത്താക്കാൻ ഓസ്ട്രേലിയൻ ബോളർ ഡോഗറ്റിന് സാധിച്ചു.

പിന്നാലെ ആറാമനായി വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഡോഗ്റ്റിന് മുമ്പിൽ വീഴുകയായിരുന്നു. 11 പന്തുകൾ നേരിട്ട കിഷൻ വെറും 4 റൺസാണ് നേടിയത്. ബോർഡർ- ഗവാസ്കർ ട്രോഫിയിലേക്ക് ഇന്ത്യയുടെ ക്ഷണം കിട്ടിയ യുവതാരം നിതീഷ് കുമാർ റെഡി 6 പന്തുകൾ നേരിട്ടെങ്കിലും ഒരു റൺ പോലും സ്വന്തമാക്കാൻ സാധിച്ചില്ല. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ നിരാശ ഉണ്ടാക്കിയത്. ശേഷം ഒൻപതാമനായി ക്രീസിലെത്തിയ നവദീപ് സൈനി മാത്രമാണ് അല്പസമയം പൊരുതാൻ ശ്രമിച്ചത്. 23 റൺസ് സ്വന്തമാക്കാൻ സൈനിയ്ക്ക് സാധിച്ചു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിംഗ് പരാജയം നേരിട്ട ഇന്ത്യ വലിയ നിരാശയിലാണ്. ഈ സമയത്താണ് ഇന്ത്യ എ ടീമിലെ പ്രധാന താരങ്ങളും വളരെ മോശം പ്രകടനം പുറത്തെടുത്തത്. പൂജാരയെയും രഹാനയെയുമൊക്കെ ഒഴിവാക്കി ഇന്ത്യ ഓസ്ട്രേലിയൻ പര്യടനത്തിനായി നിതീഷ് കുമാർ റെഡ്ഢിയെ പോലെയുള്ള താരങ്ങളെ ഇത്തവണ തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ തണുത്ത പ്രകടനങ്ങൾ ഈ താരങ്ങളെ പിന്നോട്ടടിക്കും എന്നത് ഉറപ്പാണ്. കേവലം 107 റൺസ് മാത്രമാണ് ഇന്ത്യ എ ടീമിന് ആദ്യ ഇന്നിംഗ്സിൽ നേടാൻ സാധിച്ചത്.

#BatsmanDismissalRBSR4’s6’s
1Abhimanyu Easwaranc Josh Philippe b Jordan Buckingham73023.3300
2Ruturaj Gaikwad (c)c Josh Philippe b Jordan Buckingham010.0000
3Sai Sudharsanc Josh Philippe b Brendan Doggett213560.0010
4Devdutt Padikkalc Josh Philippe b Brendan Doggett367746.7520
5B Indrajithc Cameron Bancroft b Todd Murphy94619.5710
6Ishan Kishan (wk)c Josh Philippe b Brendan Doggett41136.3610
7Nitish Kumar Reddyc Sam Konstas b Brendan Doggett060.0000
8Manav Sutharlbw Brendan Doggett1224.5500
9Navdeep Sainic Cooper Connolly b Fergus O Neill234353.4921
10Prasidh Krishnab Brendan Doggett060.0000
11Mukesh KumarNot out41040.0010
Total107 (47.4) OverExtras 2RR : 2.24
Previous articleറിഷഭ് പന്തിനെ പുറത്താക്കിയത് ? ഡിമാന്‍റ് അംഗീകരികാന്‍ ഡല്‍ഹി തയ്യാറായില്ലാ.