മൈതാനത്ത് കോഹ്ലിയെ ചട്ടംപഠിപ്പിച്ച് ഇഷാൻ കിഷൻ.. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കിഷന്റെ നിർദ്ദേശങ്ങൾ.

wi vs ind

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലാണ് യുവതാരം ഇഷാൻ കിഷൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം തന്നെ കിഷൻ കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് പരിക്കേറ്റതിന് ശേഷമായിരുന്നു ഇന്ത്യ മറ്റൊരു വിക്കറ്റ് കീപ്പർക്കായുള്ള അന്വേഷണം ആരംഭിച്ചത്. ആദ്യ സമയങ്ങളിൽ ഭരതിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി ഉപയോഗിച്ചിരുന്നു. ശേഷം ഭരത് ബാറ്റിംഗിൽ പരാജയപ്പെട്ടതോടെയാണ് കിഷനെ ടീമിൽ എത്തിച്ചത്. മത്സരത്തിനിടെ മൈതാനത്തെ കിഷന്റെ മനോഭാവം ഇതിനോടൊപ്പം തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സീനിയർ താരമെന്നോ ജൂനിയർ താരമെന്നോ നോട്ടമില്ലാതെ എല്ലാവരെയും നിയന്ത്രിക്കുന്ന ഇഷാൻ കിഷനെയാണ് ആദ്യ ടെസ്റ്റിന്റെ ആദ്യദിവസം കാണാൻ സാധിച്ചത്.

ജൂനിയർ- സീനിയർ വ്യത്യാസമില്ലാതെ എല്ലാ താരങ്ങൾക്കും നിർദ്ദേശം നൽകുകയും തമാശകൾ പറയുകയും ചെയ്യുന്ന ഇഷാൻ കിഷൻ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയവരെ പോലും ഉപദേശിക്കാൻ ഇഷാൻ കിഷാൻ മറന്നില്ല. ഒപ്പം തന്നോടൊപ്പം അരങ്ങേറ്റ മത്സരം കളിക്കുന്ന ജെയിസ്വാളിനോടും നിർദ്ദേശങ്ങൾ നൽകുന്ന കിഷനെ വീഡിയോകളിൽ കാണാൻ സാധിക്കുന്നുണ്ട്. എന്തായാലും കിഷന്റെ ഈ മനോഭാവം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.
https://twitter.com/BsaNewsOfficial/status/1679206123394711552

“വിരാട് ഭായ്, നിങ്ങൾ കുറച്ചു കൂടി നേരെ നിൽക്കൂ” എന്ന് ഇഷാൻ കിഷാൻ വിരാട് കോഹ്ലിയോട് പറയുന്ന വീഡിയോ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ഇതേ ടെസ്റ്റിൽ തന്നെ അരങ്ങേറ്റക്കാരനായ ജെയിസ്വാളിനോടും കുറച്ചുകൂടി നേരെ നിൽക്കാൻ ഇഷാൻ കിഷാൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ അവസരത്തിൽ ഇഷാൻ കിഷന്റെ നിർദ്ദേശം കൃത്യമായി അനുസരിക്കാനും ജയിസ്വാൾ മറന്നില്ല. വിക്കറ്റിന് പിന്നിൽ ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം മികച്ച പ്രകടനം തന്നെയാണ് ഇഷാൻ കിഷൻ കാഴ്ചവച്ചത്. ഇന്നിംഗ്സിൽ രണ്ട് തകർപ്പൻ ക്യാച്ചുകളും കിഷൻ സ്വന്തമാക്കുകയുണ്ടായി.

ഇന്ത്യയുടെ വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കേവലം 150 റൺസ് മാത്രം നേടാനേ വിൻഡീസിന് സാധിച്ചുള്ളൂ. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ്കൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ജയിസ്വാളും രോഹിത് ശർമയും തകർപ്പൻ സെഞ്ചുറികൾ നേടി. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ശക്തമായ നിലയിലാണ് ഇന്ത്യ നിൽക്കുന്നത്.

Scroll to Top