ഇതൊരു തുടക്കം മാത്രം ! സഞ്ചുവിന് അഭിനന്ദനവുമായി മുന്‍ വിന്‍ഡീസ് താരം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ ബാറ്റിംഗ് പരാജയത്തിനു ശേഷം ഫോമിലേക്ക് എത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ. ക്വീൻസ് പാർക്ക് ഓവലിൽ നടന്ന കൂറ്റന്‍ റണ്‍ ചേസില്‍ മലയാളി താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ആദ്യ ഏകദിനത്തിൽ 18 പന്തിൽ 12 റൺസ് മാത്രമായിരുന്നു സഞ്ചു നേടിയത്‌

എന്നാല്‍ രണ്ടാം മത്സരത്തില്‍ തന്‍റെ കഴിവ് ഒരിക്കല്‍ക്കൂടി കാണിച്ചു തരികയായിരുന്നു സഞ്ചു. ഏകദിനത്തിലെ കന്നി അര്‍ദ്ധസെഞ്ചുറി നേടിയ താരം, സഹതാരത്തിന്‍റെ തെറ്റായ ഒരു തീരുമാനത്തിലൂടെ പുറത്താവുകയായിരുന്നു. 51 പന്തിൽ 54 റൺസെടുത്ത സഞ്ചു 105.88 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. 3 ഫോറുകളും 3 കൂറ്റൻ സിക്സറുകളും സഞ്ചു അടിച്ചു. റൊമാരിയോ ഷെഫേർഡിന്റെ ഓവറിനിടെ നിർഭാഗ്യകരമായ റണ്ണൗട്ടിലാണ് സഞ്ജു പുറത്തായത്

sanju and shreyas iyyer

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സഞ്ചുവിന് ഇപ്പോള്‍ പ്രശംസകൊണ്ട് നിറയുകയാണ്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസറും വിഖ്യാത കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ് സഞ്ചുവിന്‍റെ വലിയ ആരാധകനാണ്. മുന്‍പ് പല തവണ പ്രശംസിച്ചട്ടുള്ള അദ്ദേഹം ആദ്യ അര്‍ദ്ധസെഞ്ചുറി നേട്ടത്തിനു പിന്നാലെ ട്വീറ്റ് ചെയ്തു.

‘ ‘സഞ്ജു സാംസണിന് ഏകദിന കരിയറില ആദ്യ അര്‍ധ സെഞ്ചുറി. അദ്ദേഹത്തിന്‍റെ ഒട്ടേറെ ഫിഫ്റ്റികളുടെ തുടക്കമാണ് ഇതെന്ന് നിരവധി ആരാധകര്‍ ആശിക്കുന്നു’ എന്നായിരുന്നു ബിഷപ്പിന്‍റെ ട്വീറ്റ്.