കരുത്തരായ ഓസീസിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയെ പര്യടനത്തിൽ ബഹുമാനിച്ചില്ലെങ്കിൽ തോൽവി ഉറപ്പെന്ന മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. ഇംഗ്ലണ്ട് ടീം മത്സരത്തിൽ ഏറ്റവും മികച്ച പതിനൊന്നംഗ ടീമിനെ ഇറക്കിയില്ലെങ്കിൽ ഒരുതരത്തിൽ ഇത് ഇന്ത്യയോട് കാണിക്കുന്ന ബഹുമാനക്കുറവായിരിക്കുമെന്ന ഉപദേശമാണ് കെവിൻ പീറ്റേഴ്‌സൺ നൽകിയത്. ഓസീസിനെതിരെ ജയിക്കും പോലെ തന്നെയുള്ള വൻ ഉർജ്ജമാണ് ഇന്ത്യക്കെതിരെ ജയിച്ചാലും ലഭിക്കുകയെന്ന് പീറ്റേഴ്‌സൺ ഇംഗ്ലണ്ട് ടീമിനെ ഓർമ്മിപ്പിച്ചു.
ഓസീസിനെ തകർത്ത ഇന്ത്യൻ ടീം യുവനിരക്കൊപ്പം പരമ്പരയിൽ കളിക്കാതിരുന്ന സീനിയർ താരങ്ങളെ കൂടി ഉൾപ്പെടുത്തി സ്വന്തം നാട്ടിൽ ഇംഗ്ലണ്ട് എതിരെ ഇറങ്ങുമ്പോൾ വളരെയേറെ അതിശക്തരാകുമെന്ന കണക്കുകൂട്ടലാണ് പീറ്റേഴ്‌സന്റേത്. മികച്ച ബാറ്റ്‌സ്മാനും ഇന്ത്യൻ മണ്ണിൽ സ്പിൻ കളിച്ച് പരിചയവുമുള്ള ജോണി ബെയർസ്‌റ്റോ, സാം ക്യൂറൻ, മാർക്ക് വുഡ് എന്നിവരെ ആദ്യ രണ്ട് ടെസ്റ്റിൽ പരിഗണിക്കാത്തതിനെ നേരത്തെ പീറ്റേഴ്‌സൺ വിമർശിച്ചു.
കൂടാതെ ഇന്ത്യൻ ടീമിനെയും
നേരത്തെ കെവിൻ പീറ്റേഴ്സൺ വെല്ലുവിളിച്ചിരുന്നു .ഐതിഹാസിക വിജയത്തില്‍ കോഹ്‌ലിയുടെ ടീം മതി മറക്കേണ്ടെന്ന മുന്നറിയിപ്പുമായി പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു .
ഇംഗ്ലണ്ട് സ്‌ക്വാഡ് : ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.