മൂന്നാം ഏകദിനവും അടിയറവ് പറഞ്ഞ് വിൻഡീസ് : ഏകദിന പരമ്പര തൂത്തുവാരി ബംഗ്ലാദേശ്


വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശ്  ടീമിന് സമ്പൂർണ വിജയം . പരമ്പരയിലെ  അവസാന മത്സരവും ജയിച്ചാണ് ബംഗ്ലാ കടുവകൾ വിൻഡീസ് എതിരായ പരമ്പര തൂത്തുവാരിയത് . മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവസാന ഏകദിനത്തില്‍ 120 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിതേഥയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍ നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 44.2 ഓവറില്‍ 177ന് എല്ലാവരും പുറത്തായി.  ഒരു വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരികെ വന്ന ആൾറൗണ്ടർ ഷാക്കിബ് അല്‍ ഹസനാണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്ക്കാരം നേടിയത് .ഇതോടെ തിരിച്ചുവരവ് ഗംഭീരമാക്കുവാൻ ഷാക്കിബിന് കഴിഞ്ഞു .മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ മുസഫിക്കർ റഹിം ആണ് മത്സരത്തിലെ മാൻ  ഓഫ് ദി മാച്ച് .

ബംഗ്ലാദേശ് ഉയർത്തിയ 298 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ്  ബാറ്റിംഗ് നിരയില്‍ റോവ്മാന്‍ പവല്‍ (47) മാത്രമാണ് തിളങ്ങിയത്. ക്രുമ ബോന്നര്‍ (31), റെയ്‌മോന്‍ റീഫര്‍ (27) എന്നിവരാണ്  ടീമിലെ മറ്റ്  പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിന് വേണ്ടി  ബൗളിങ്ങിൽ മുഹമ്മദ് സെയ്ഫുദ്ദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടസ്‌കിന്‍ അഹമ്മദ്, സൗമ്യ സര്‍ക്കാര്‍ എന്നിവർക്കും  ഓരോ വിക്കറ്റുണ്ട്. 

അതേസമയം ടോസ് നേടിയ വിൻഡീസ് ടീം ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു .ബാറ്റിംഗ് ആരംഭിച്ച  ബംഗ്ലാ നിരക്ക് തമീം ഇഖ്ബാല്‍ (64), മുഷ്ഫിഖുര്‍ റഹ്‌മാന്‍ (64), മഹമ്മുദുള്ള (43 പന്തില്‍ പുറത്താവാതെ 64), ഷാക്കിബ് അല്‍ ഹസന്‍ (51) എന്നിവരുടെ ഇന്നിങ്‌സാണ്  മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് (0), ഹൊസൈന്‍ ഷാന്റോ (20), സൗമ്യ സര്‍ക്കാര്‍ (7) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി. സെയ്ഫുദീന്‍ (5*) പുറത്താവാതെ നിന്നു.  വിൻഡീസിനായി അല്‍സാരി ജോസഫ്, റീഫെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read More  ഹൈദരാബാദ് രക്ഷകൻ കേദാർ ജാദവോ : ഇന്ത്യൻ ആൾറൗണ്ടർക്കായി സോഷ്യൽ മീഡിയയിൽ ആരാധകർ - ട്രെൻഡിങ്ങായി ജാദവ്

LEAVE A REPLY

Please enter your comment!
Please enter your name here