ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ട് ടീമിന്റെ തുറിപ്പുചീട്ട് ഈ താരം :പ്രവചനവുമായി ഗ്രേയം സ്വാൻ

ഇന്ത്യക്കെതിരേ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്ക് എതിരായ  ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് തുറുപ്പുചീട്ട് ആരായിരിക്കുമെന്ന് ഇപ്പോൾ തന്നെ  പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. സ്പിന്നര്‍ ജാക്ക് ലീച്ചായിരിക്കും ഇംഗ്ലണ്ടിന്റെ ബൗളിങ്ങിലെ  തുറുപ്പുചീട്ടാവുകയെന്നും ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടതും അദ്ദേഹത്തെയാണെന്ന് സ്വാന്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ ദിനം മുതല്‍  ഇന്ത്യയിൽ ബോൾ നന്നായി സ്പിന്‍ ചെയ്യുമെന്നു ഞാന്‍ കുറെകാലങ്ങളായി  പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. കാരണം ഇന്ത്യയിലേത് ലോകത്തിലെ തന്നെ മികച്ച ഫ്‌ളാറ്റ് പിച്ചുകളാണെന്നും നാസര്‍ ഹുസൈനുമായുള്ള സംവാദത്തില്‍  ഇംഗ്ലണ്ട് മുൻ താരം കൂടിയായ സ്വാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരേ വളരെ നന്നായി ബൗള്‍ ചെയ്താല്‍ അവര്‍ നിങ്ങളെ ആദരവോടെയായിരിക്കും നേരിടുക എന്നും പറഞ്ഞ സ്വാൻ .  ഇപ്പോൾ  സ്പിന്നിനെതിരേ കളിക്കുമ്പോള്‍ നായകൻ  വിരാട് കോലി  അടക്കം മോശം എതിർ ടീം ബൗളിംഗ് മോശം
പന്തുകൾ എറിയുവാൻ വേണ്ടി കാത്തിരിക്കുകയാണ്  എപ്പോഴും അവർ  ചെയ്യാറുള്ളതെന്നും സ്വാന്‍ വിലയിരുത്തി.

ഇന്ത്യന്‍ ടീം  ടെസ്റ്റിൽ മിക്കവാറും വളരെയേറെ ക്ഷമയോടെ ബാറ്റ് ചെയ്യുന്നവരാണ്. നിങ്ങളും ക്ഷമ കാണിച്ച് ദിവസം മുഴുവന്‍ ബൗള്‍ ചെയ്താല്‍ ഉറപ്പായിട്ടും  വിക്കറ്റ് കരസ്ഥമാക്കുവാൻ കഴിയും . ശക്തരായ ബാറ്സ്മാന്മാരുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയുടെ വിക്കറ്റുകൾ നേടുവാൻ  ഇംഗ്ലണ്ട് ടീം കഠിനാധ്വാനം നടത്തേണ്ടി വരുമെന്നും സ്വാൻ മുന്നറിയിപ്പ് നൽകി .

ജാക്ക് ലീച്ചായാരിക്കും ഇംഗ്ലീഷ് സ്പിന്നര്‍മാരില്‍ ഇന്ത്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്ന് പറഞ്ഞ സ്വാൻ .ഇന്ത്യൻ ബാറ്റിങ്ങിന് ഇത്തവണ ഭീഷണി സൃഷ്ഠിക്കുക  ജാക്ക് ലീച്ച്‌   ആയിരിക്കുമെന്നനും പ്രവചനം നടത്തി .ഇന്ത്യന്‍ ബാറ്റിംഗ് എതിരെ കഴിവതും  മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് മിഡില്‍ സ്റ്റംപില്‍ തന്നെ കൊള്ളുന്ന രീതിയിലാവണം ബോളുകള്‍. ലീച്ചിന് അതിന് ടെസ്റ്റ് പരമ്പരയിൽ  കഴിയുകയും ഒരു ദിവസം 40 ഓവര്‍ വരെ ബൗള്‍ ചെയ്ത് ഇന്ത്യയെ  റൺസ് കണ്ടെത്തുവാനാവത്തെ  വിഷമിപ്പിക്കുകയും  ചെയ്യാനായാല്‍ മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് ,  ആർച്ചർ  എന്നിവരെ റൊട്ടേറ്റ് ചെയ്ത് പന്ത് ഏറിയിപ്പിച്ച്‌  ഇന്ത്യൻ ബാറ്റിങ്ങിനെ തകർക്കുവാൻ  കഴിയുമെന്നും സ്വാന്‍ വിശദമാക്കി. ഓസീസ് എതിരെ ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആവേശം ഇന്ത്യൻ ടീമിൽ കാണുമെന്നും സ്വാൻ അഭിപ്രായപ്പെട്ടു .

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ജയിച്ച് കരുത്തുകാട്ടിയിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.


Previous articleടെസ്റ്റിൽ ഇന്ത്യൻ ഓപ്പണറായി ഇറങ്ങുവാൻ വരെ താൻ റെഡി : അഭിപ്രായം വ്യക്തമാക്കി വാഷിംഗ്‌ടൺ സുന്ദർ
Next articleഒരു പന്തിൽ 2 തവണ റൺഔട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ് : കാണാം ബിഗ് ബാഷിലെ അപൂർവ സംഭവത്തിന്റെ വിഡിയോ