IND VS ENG : സെഞ്ചുറി റെക്കോഡുമായി ഹിറ്റ്മാന്റെ തേരോട്ടം. ഇനി ഗവാസ്കറിനൊപ്പം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി തന്നെയാണ് നായകൻ രോഹിത് ശർമ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ രോഹിത് എല്ലാ ഇംഗ്ലണ്ട് ബോളർമാർക്കെതിരെയും ആക്രമണം അഴിച്ചുവിട്ടാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

തന്റെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറിയാണ് രോഹിത് ശർമ മത്സരത്തിൽ നേടിയത്. 162 പന്തുകളിൽ നിന്ന് 13 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 103 റൺസാണ് രോഹിത് സ്വന്തമാക്കിയത്. ഈ ഇന്നിങ്സോടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കുന്ന ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡിൽ സുനിൽ ഗവാസ്കറിന്റെ ഒപ്പം സ്ഥാനം പിടിക്കാൻ രോഹിത് ശർമയ്ക്ക് ഈ ഇന്നിങ്സോടെ സാധിച്ചു. ഇംഗ്ലണ്ടിനെതിരെ ഇതുവരെ 13 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രോഹിത് ശർമ 4 ടെസ്റ്റ് സെഞ്ചുറികളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഇംഗ്ലണ്ടിനെതിരെ 23ആം ടെസ്റ്റ് മത്സരത്തിൽ നിന്നായിരുന്നു സുനിൽ ഗവാസ്കർ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണർമാരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് വിജയ് മെർചന്റാണ്. 3 സെഞ്ചറികളാണ് മെർച്ചന്റ് സ്വന്തമാക്കിയിട്ടുള്ളത്.

മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ സ്വന്തമാക്കിയ ഓപ്പണർമാരുടെ ലിസ്റ്റിൽ കുതിച്ചുചാട്ടം ഉണ്ടാക്കാനും രോഹിത്തിന് സാധിച്ചു. നിലവിൽ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള ഓപ്പണർ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറാണ്.

49 സെഞ്ച്വറികളാണ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 45 സെഞ്ച്വറികൾ ഓപ്പണറായി നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ലിസ്റ്റിൽ രണ്ടാമൻ. ഇവർക്ക് ശേഷമാണ് 43 സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള രോഹിത് ശർമ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗെയിലിനെ മറികടന്നാണ് രോഹിത് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

2021ന് ശേഷം ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരം എന്ന ലിസ്റ്റിലും രോഹിത് ശർമ ഇതോടെ മുൻപിൽ എത്തിയിട്ടുണ്ട്. 2021ന് ശേഷം 6 ടെസ്റ്റ് സെഞ്ച്വറികളാണ് ഇന്ത്യൻ നായകൻ ഇതുവരെ നേടിയിട്ടുള്ളത്. 2021ന് ശേഷം നാല് ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള ഗില്ലാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്.

രവീന്ദ്ര ജഡേജ 3 സെഞ്ച്വറികളുമായി ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്നു. എന്തായാലും രോഹിത്തിനെ സംബന്ധിച്ച് വളരെ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തിരിക്കുന്നത്. മാത്രമല്ല ഇന്ത്യയെ ശക്തമായ ഒരു നിലയിൽ എത്തിക്കാനും രോഹിത്തിന് മത്സരത്തിൽ സാധിച്ചു.

Previous articleരോഹിത് – ഗിൽ പോരാട്ടം. സർഫറാസ് – പടിക്കൽ ആക്രമണം. 254 റൺസിന്റെ കൂറ്റൻ ലീഡുമായി ഇന്ത്യ.
Next articleഗില്ലിനെ മൂന്നാം നമ്പറിൽ കളിപ്പിക്കരുത്, അത് തെറ്റാണ്. തുറന്ന് പറഞ്ഞ് ഗില്ലിന്റെ പിതാവ്.